പൊതുമേഖലാസ്ഥാപനങ്ങളിൽ ഇന്റേൺഷിപ് അവസരം
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നതവി ദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡിലേക്കും തൊടുപുഴ മുനിസിപ്പാലിറ്റിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കും പൊല്യൂഷൻ കൺട്രോൾ ബോർഡിലേക്കും ഇന്റേൺ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. മാർച്ച് 28ന് വൈകുന്നേരം അഞ്ചിന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
യോഗ്യത, ഒഴിവുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ലിങ്ക് സന്ദർശിക്കുക. കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ് : https://connect. asap kerala.gov.in/events/15109 .
എൽഎസ്ജിഡി തൊടുപുഴ മുനിസിപ്പാലിറ്റി : https://conne ct.asapkerala.gov.in/eve nts/ 15105 , പൊല്യൂഷൻ കൺട്രോൾ ബോർഡ് : https:// connect.asap kerala. gov.in/ events/14960.