സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ബൂട്ട് ക്യാമ്പ്
തിരുവനന്തപുരം: അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) എട്ട് മുതല്‍ 10 ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി റോബോട്ടിക്സിൽ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു.
കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഐസിഫോസിൽ രണ്ട് ബാച്ചുകളായാണ് പ്രോഗ്രാം നടത്തുന്നത്. ആദ്യ ബാച്ച് 2025 ഏപ്രിൽ ഒന്നു മുതല്‍ അഞ്ചു വരെയും രണ്ടാം ബാച്ച് 2025 ഏപ്രിൽ 21 മുതല്‍ 25 വരെയുമാണ് നിശ്ചയിച്ചിരിക്കുന്ന സമയക്രമം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://icfoss.in/eventdetails/207. ഫോൺ: +91 7356610110, +91 471 2413012 / 13 / 14, +91 9400225962.