കെമാറ്റ്: അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കി
തിരുവനന്തപുരം: എംബിഎ കോഴ്സിലേക്ക് 23ന് നടത്തുന്ന പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യുഡ് ടെസ്റ്റ് (കെമാറ്റ് സെഷൻ I 2025) ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അത്തരം അപേക്ഷകളിൽ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 21ന് ഉച്ചയ്ക്ക് രണ്ടിനു മുൻപ് ഓൺലൈൻ അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാർഡുകൾ ലഭ്യമാകും.