ടെലിവിഷൻ ജേർണലിസം പഠിപ്പിക്കുന്ന ഏതെങ്കിലും സർക്കാർ ഇൻസ്റ്റിറ്റ്യൂട്ടുകൾ നമ്മുടെ സംസ്ഥാനത്ത് ഉണ്ടോ? മാലിനി രവികുമാർ, മട്ടാഞ്ചേരി
പത്രപ്രവർത്തന രംഗത്തിറങ്ങാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം തങ്ങൾ പത്രപ്രവർത്തനത്തിന്റെ ഏതു മീഡിയയിലാണ് കരിയർ ആഗ്രഹിക്കുന്നത് എന്നാണ്. പത്രപ്രവർത്തന രംഗത്ത് മുൻകാലങ്ങളിൽ പ്രിന്റ് മീഡിയ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വിഷ്വൽ മീഡിയ, അതിൽ തന്നെ സോഷ്യൽ മീഡിയ, മൊബൈൽ ജേർണലിസം അടക്കം ധാരാളം മേഖലകൾ കൊണ്ട് സന്പന്നമാണ്.
ടെലിവിഷൻ ജേർണലിസം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് കേരള സർക്കാരിന്റെ കീഴിലുള്ള കെൽട്രോണ്‍ ഒരു വർഷ പഠനകാല ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേർണലിസം പ്രോഗ്രാം ഓഫർ ചെയ്യന്നുണ്ട്. പഠിതാക്കൾക്ക് മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ് മീഡിയ ജേർണലിസം, സോഷ്യൽ മീഡിയ ജേർണലിസം, മൊബൈൽ ജേർണലിസം, ആങ്കറിംഗ് എന്നിവയിലും അടിസ്ഥാനപരമായ പഠന പരിശീലനം ലഭിക്കും വിധമണ് ഈ പ്രോഗ്രാമിന്റെ സിലബസ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അവസാന വർഷ ബിരുദഫലം കാത്തിരിക്കുന്നവർക്കും ഈ പ്രോഗ്രാമിലേയ്ക്ക് അപേക്ഷ സമർപ്പിക്കാം. തിരുവനന്തപുരം കേന്ദ്രത്തിലാണ് അപേക്ഷകൾ ലഭിക്കേണ്ടത്. ഫോണ്‍: 9544958182.
അഡ്വ. ബാബു പള്ളിപ്പാട്ട് കരിയർ ഗൈഡ് (
[email protected])