മികച്ച ലൈബ്രേറിയനുള്ള ഡോ.ജി.ദേവരാജൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരളസർവകലാശാലയിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഡിപ്പാർട്ട്മെന്റിലെഅലുംനൈ അസോസിയേഷൻ പൂർവ വിദ്യാർഥികളിൽ നിന്ന് മികച്ച ലൈബ്രേറിയനുള്ള 2022,2023, 2024 വർഷത്തെ ജി. ദേവരാജൻ എൻഡോവ്മെന്റ് അവാർഡിന് അപേക്ഷകൾ/ നാമനിർദ്ദേശങ്ങൾക്ഷണിച്ചു.
അപേക്ഷകർക്ക് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാനയോഗ്യത. ഉയർന്ന യോഗ്യതകൾ, പ്രസിദ്ധീകരണങ്ങൾ (പുസ്തകങ്ങൾ/ ജേണൽ ലേഖനങ്ങൾ മുതലായവ),പങ്കെടുത്ത/ പേപ്പർ അവതരിപ്പിച്ച/ അധ്യക്ഷത വഹിച്ച/ സംഘടിപ്പിച്ച സെമിനാറുകൾ, മറ്റു തുടർവിദ്യാഭ്യാസ പരിപാടികൾ, ലൈബ്രറി പ്രൊഫഷണൽ എന്ന നിലയിൽ നൽകിക്കൊണ്ടിരിക്കുന്നസേവനങ്ങളുടെ വിശദാംശങ്ങൾ, മേഖലയിൽ സംഘടിപ്പിച്ച വിജ്ഞാന വ്യാപന പരിപാടികൾ, കോർപ്പറേറ്റ്ജീവിതം/ സമൂഹത്തിലേക്കുള്ള സംഭാവനകൾ എന്നിവയുടെ വിശദാംശങ്ങൾ അപേക്ഷയിൽഉൾപെടുത്തണം. അപേക്ഷകൾ “ഹെഡ്, ഡിപ്പാർട്മെൻറ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻസയൻസ്, കേരളസർവകലാശാല, ഒന്നാം നില സർവകലാശാല ലൈബ്രറി, പാളയം (പി.ഒ),തിരുവനന്തപുരം 695034” എന്ന വിലാസത്തിൽ 28 ന് മുന്പ് ലഭിക്കണം.വിശദാംശങ്ങൾക്കായി ഫോൺ: 9496812295.