വിജ്ഞാനകേരളം ജോബ് ഫെയർ: ജില്ലകളിൽ ഓൺലൈൻ ഇന്റർവ്യൂവിന് സൗകര്യം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനകീയ തൊഴിൽദായക പരിപാടിയായ വിജ്ഞാനകേരളത്തിന്റെ ഭാഗമായി, ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 14, 15 തീയതികളിൽ ആലപ്പുഴ എസ്.ഡി കോളജിൽ ജോബ്ഫെയർ നടക്കും. DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം.
നൂറിലധികം കമ്പനികളിലായി നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ജോബ്ഫെയറിൽ അവതരിപ്പിക്കും. ഇതിനകം രജിസ്റ്റർ ചെയ്യാത്തവർ https://vijnana keralam.kerala.gov.in മുഖേന രജിസ്റ്റർ ചെയ്യണം.