ജയിംസ് മാത്യു മേല്‍വെട്ടം
ഇന്ത്യയിലും വിദേശത്തും വിമാനങ്ങള്‍, ആഡംബര കപ്പലുകള്‍, ടൂറിസവുമായി ബന്ധപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി സാധ്യതകള്‍ ഉള്ള കോഴ്സാണ് B.Sc (Hospitality and Hotel Administration). പ്ലസ് ടു അടിസ്ഥാന യോഗ്യത ആയിട്ടുള്ള ഈ കോഴ്സിലേക്കുള്ള അഡ്മിഷന് NCHMCTEE 2025 എന്ന ദേശീയ പരീക്ഷയിലൂടെയാണ്.
ഫെബ്രുവരി 15 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. മികച്ച ജോലി സാധ്യതയുള്ള ഈ കോഴ്സിന്റെ അഡ്മിഷന് വിവരങ്ങള്‍ താഴെപ്പറയുന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. exams.nta.ac.in