കെടാവിളക്ക് സ്കോളര്‍ഷിപ്പ്
കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒബിസി വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 1500 രൂപവീതം സ്കോളര്‍ഷിപ്പ് അനുവദിക്കുന്ന കെടാവിളക്ക് പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
2.50 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനം ഉള്ളവരെയാണു പരിഗണിക്കുന്നത്. 20ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2983130.