പിജി ആയുർവേദം: നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
തിരുവനന്തപും: 2024ലെ പിജി ആയുർവേദ കോഴ്സുകളിലേയ്ക്കുള്ള നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനായി ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു.
സ്ട്രേ വേക്കൻസി അലോട്ട്മെന്റിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന എന്നാൽ ഇതുവരെയും രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾ നിർബന്ധമായും 24ന് ഉച്ചയ്ക്ക് ഒന്നിന് മുന്പായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം.
നിലവിലുള്ള ഒഴിവുകളുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300.