പിജി ദന്തൽ: റീഫണ്ടിന് ബാങ്ക് വിവരം നൽകണം
തിരുവനന്തപുരം: 2025 അധ്യയന വർഷത്തെ പിജി ദന്തൽ പ്രവേശനവുമായി ബന്ധപ്പെട്ട പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകും.
വിദ്യാർഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ട് ലഭിക്കാൻ അർഹതയുള്ളവർ www.cee.kerala.gov.in ലെ ‘PG Dental 2024 Candidate Portal’ ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്വേർഡ് എന്നിവ നൽകി പ്രവേശിച്ച് ‘Submit Bank Account Details’ എന്ന മെനു ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 15 ന് വൈകുന്നേരം അഞ്ചിനകം ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾ പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിലുണ്ട്. ഹെൽപ് ലൈൻ നമ്പർ: 04712525300.