എസ്എസ്എൽസി പരീക്ഷാ ഫീസ്
തിരുവനന്തപുരം: 2025 മാർച്ചിലെ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/എസ്എസ്എൽസി (എച്ച്ഐ), ടിഎച്ച്എസ്എൽസി (എച്ച്ഐ), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫീസ് 350 രൂപ സൂപ്പർ ഫൈനോടു കൂടി ഡിസംബർ 10 വരെ അടയ്ക്കാം. പ്രധാനാധ്യാപകർക്ക് പരീക്ഷാ ഫീസ് ഡിസംബർ 11 വരെ ട്രഷറിയിൽ അടയ്ക്കാം.