ഓൺലൈൻ സ്പെഷൽ അലോട്ട്മെന്റ്
തിരുവനന്തപുരം: 202425 അധ്യയന വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് മാത്രം പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷൽ അലോട്ട്മെന്റ് ഡിസംബർ നാലിന് നടത്തും.
www. lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഇന്നു മുതൽ മൂന്നിന് വൈകുന്നേരം അഞ്ചു വരെ ഓൺലൈനായി പുതുതായി കോഴ്സ്/കോളജ് ഓപ്ഷനുകൾ സമർപ്പിക്കണം.
മുന്പ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712 560363, 64.