ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിംഗ് കോണ്‍ഫറന്‍സ്
കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജിലെ കംപ്യൂട്ടർ സയന്‍സ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിംഗ് വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്തര്‍ദേശീയ കോണ്‍ഫറന്‍സ് 27, 28, 29 തീയതികളില്‍ നടക്കും.
‘ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിംഗ് ’ എന്ന വിഷയത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം കൊച്ചി ഇന്‍ഫോപാര്‍ക്ക് മുന്‍ സിഇഒയും കൊച്ചി സ്മാര്‍ട്ട് സിറ്റി മുന്‍ സിഇഒയുമായ ജിജോ ജോസഫ് നിര്‍വഹിക്കും. രാജ്യത്തുനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുള്ള വിദഗ്ധരുടെ പ്രഭാഷണങ്ങളും നൂറില്‍പ്പരം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ഉണ്ടായിരിക്കും.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയങ്ങളില്‍ പങ്കെടുക്കാനും ഗവേഷണ പ്രബന്ധം അവതരിപ്പിക്കാനും വ്യാവസായിക വാണിജ്യ രംഗങ്ങളിലുള്ളവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സമ്മേളനം അവസരം നല്കുന്നു. ഫോണ്‍: 9447116484,