ബിഎസ്സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സ്: സ്പെഷൽ അലോട്ട്മെന്റ്
തിരുവനന്തപുരം: 202425 അധ്യയന വർഷത്തെ ബിഎസ്സി നഴ്സിംഗിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിക്കാൻ സാധ്യതയുളള നഴ്സിംഗ് കോളജുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷൽ അലോട്ട്മെന്റ് 22നു നടക്കും.
www. lbs centre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 21ന് വൈകുന്നേരം അഞ്ചിന് ഓൺലൈനായി പുതുതായി കോഴ്സ്/കോളജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല.
മുൻ അലോട്ട്മെന്റുകൾ വഴി സർക്കാർ കോളജുകൾ ഒഴികെ മറ്റ് കോളജുകളിൽ പ്രവേശനം നേടിയവർ പ്രവേശനം ലഭിച്ച കോളജിൽനിന്നു പുതിയ തീയതിയിൽ വാങ്ങിയ നിരാക്ഷേപപത്രം ഓപ്ഷൻ രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം.
അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളജുകളിൽ 25 നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 64.