University News
പി​എം ഇ​ന്‍റേ​ണ്‍ഷി​പ്
പി​എം ഇ​ന്‍റേ​ണ്‍ഷി​പ് പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 15 വ​രെ നീ​ട്ടി. യു​വ​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ഫ​ഷ​ണ​ൽ ക​രി​യ​റു​ക​ൾ കെ​ട്ടി​പ്പ​ടു​ക്കാ​ൻ പി​ന്തു​ണ ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ അ​ർ​ഹ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് രാ​ജ്യ​ത്തെ ഉ​ന്ന​ത ക​ന്പ​നി​ക​ളി​ൽ വി​വി​ധ ഇ​ന്‍റേ​ണ്‍ഷി​പ്പു​ക​ൾ​ക്കാ​യി അ​പേ​ക്ഷി​ക്കാം.

ഇ​ന്‍റേ​ണ്‍ഷി​പ്പി​ൽ ഭാ​ഗ​മാ​കു​ന്ന യു​വ​ജ​ന​ങ്ങ​ൾ​ക്ക് മാ​സം 5000 രൂ​പ വ​രെ സ്റ്റൈ​പെ​ൻ​ഡ് ല​ഭി​ക്കും. ഇ​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ 4500 രൂ​പ​യും ക​ന്പ​നി 500 രൂ​പ​യു​മാ​ണ് ന​ൽ​കു​ന്ന​ത്.

ഇ​തി​നു പു​റ​മേ 6000 രൂ​പ​യു​ടെ ഒ​റ്റ​ത്ത​വ​ണ സാ​ന്പ​ത്തി​ക​സ​ഹാ​യ​വു​മു​ണ്ട്. 2959 ഇ​ന്‍റേ​ണ്‍ഷി​പ് അ​വ​സ​ര​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള​ത്. എ​ട്ടു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗസ്ഥരാരും കു​ടും​ബ​ങ്ങ​ളി​ലി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. pminternship.mca.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്.
More News