University News
ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്രവേ​ശ​നം
തി​​​രു​​​വ​​​ന​​​വ​​​ന്ത​​​പു​​​രം: 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ഡി​​​എ​​​ൻ​​​ബി പോ​​​സ്റ്റ് എം​​​ബി​​​ബി​​​എ​​​സ് / ഡി​​​എ​​​ൻ​​​ബി പോ​​​സ്റ്റ് ഡി​​​പ്ലോ​​​മ, പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. ഡി​​​എ​​​ൻ​​​ബി പോ​​​സ്റ്റ് എം​​​ബി​​​ബി​​​എ​​​സ്/ ഡി​​​എ​​​ൻ​​​ബി പോ​​​സ്റ്റ് ഡി​​​പ്ലോ​​​മ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​വാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഡി​​​എ​​​ൻ​​​ബി പോ​​​സ്റ്റ് എം​​​ബി​​​ബി​​​എ​​​സ് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ നാ​​​ഷ​​​ണ​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള നീ​​​റ്റ് പി​​​ജി 2024 പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​തി റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. കൂ​​​ടാ​​​തെ ഡി​​​എ​​​ൻ​​​ബി പോ​​​സ്റ്റ് എം​​​ബി​​​ബി​​​എ​​​സ് 202425 സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ബു​​​ള്ള​​​റ്റി​​​നി​​​ൽ പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യും/​​​മ​​​റ്റ് യോ​​​ഗ്യ​​​ത​​​ക​​​ളും, നി​​​ബ​​​ന്ധ​​​ന​​​ക​​​ളും ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും.

ഡി​​​എ​​​ൻ​​​ബി പോ​​​സ്റ്റ് ഡി​​​പ്ലോ​​​മ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ​​​ഡ് ഡി​​​പ്ലോ​​​മ​​​യോ​​​ടൊ​​​പ്പം നാ​​​ഷ​​​ണ​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള DNB PDCET2024ൽ ​​​യോ​​​ഗ്യ​​​ത​​​യും നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. കൂ​​​ടാ​​​തെ ഡി​​​എ​​​ൻ​​​ബി പോ​​​സ്റ്റ് ഡി​​​പ്ലോ​​​മ പ്ര​​​വേ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച 202425 സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ബു​​​ള്ള​​​റ്റി​​​നി​​​ൽ പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യും/​​​മ​​​റ്റ് യോ​​​ഗ്യ​​​ത​​​ക​​​ളും, നി​​​ബ​​​ന്ധ​​​ന​​​ക​​​ളും ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും. ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12 വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നും സാ​​​ധി​​​ക്കും. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ13 വ​​​രെ അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്യാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.cee. kerala.gov.in, ഫോ​​​ൺ : 0471 2525300.