തിരുവനന്തപുരം: ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2025 മാർച്ചിൽ നടത്തുന്ന പൊതുപരീക്ഷകളുടെ ഫീസ് അടയ്ക്കുന്നതിനുള്ള തീയതികൾ നീട്ടി.
പിഴയില്ലാതെ ഫീസടയ്ക്കേണ്ട അവസാന തീയതി നവംബർ 18. 20 രൂപ പിഴയോടുകൂടി 23 വരെയും, 600 രൂപ സൂപ്പർ ഫൈനോടുകൂടി 28 വരെയും അടക്കാം.