University News
സർവകലാശാല സംശയങ്ങൾ
ഗ്രാ​ജു​വേ​റ്റ് ഫാ​ർ​മ​സി ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് (GPAT),
നി​പ്പ​ർ ജെ​ഇ​ഇ (NIPER JEE) ടെ​സ്റ്റ് എ​ന്നി​വ​യു​ടെ
പ്ര​ത്യേ​ക​ത​ക​ളും പ​രീ​ക്ഷാ​രീ​തി​ക​ളും വി​വ​രി​ക്കാ​മോ?

കെ.​കെ. അ​ഭി​ലാ​ഷ് (മേ​ലേ​ചി​ന്നാ​ർ, ഇ​ടു​ക്കി)

ഗ്രാ​ജു​വേ​റ്റ് ഫാ​ർ​മ​സി ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് (GPAT) രാ​ജ്യ​ത്തെ വി​വി​ധ​ങ്ങ​ളാ​യ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ൽ ഫാ​ർ​മ​സി സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പ​ഠി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന പ​ഠി​താ​ക്ക​ൾ​ക്കാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​ണ്. 202324 അ​ക്കാ​ദ​മി​ക വ​ർ​ഷം രാ​ജ്യ​ത്താ​കെ 860 ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലെ 39,800 സീ​റ്റു​ക​ളി​ലേ​ക്ക് GPAT പ​രീ​ക്ഷ​യി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി​യി​ട്ടു​ണ്ട്. മൂ​ന്നു​മ​ണി​ക്കൂ​ർ സ​മ​യദൈ​ർ​ഘ്യ​മു​ള്ള ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യാ​ണ് GPAT. ആ​കെ 125 ചോ​ദ്യ​ങ്ങ​ൾ, ആ​കെ മാ​ർ​ക്ക് 500. ഇ​തി​ൽ 38 ചോ​ദ്യ​ങ്ങ​ൾ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കെ​മി​സ്ട്രി ആ​ൻ​ഡ് അ​ലൈ​ഡ് വി​ഷ​യ​ത്തി​ൽ​നി​ന്നും (152 മാ​ർ​ക്ക്), ഫാ​ർ​മ​ക്കോ​ള​ജി ആ​ൻ​ഡ് അ​ലൈ​ഡ് സ​ബ്ജ​ക്‌​ട്സി​ൽ​നി​ന്ന് 28 ചോ​ദ്യ​ങ്ങ​ളും (112 മാ​ർ​ക്ക്), ഫാ​ർ​മ​കോ​ഗ്‌​ന​സി ആ​ൻ​ഡ് അ​ലൈ​ഡ് സ​ബ്ജ​ക്‌​ട്സി​ൽ​നി​ന്ന് 10 ചോ​ദ്യ​ങ്ങ​ളും (40 മാ​ർ​ക്ക്), മ​റ്റു വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന് 44 മാ​ർ​ക്കി​ന്‍റെ 11 ചോ​ദ്യ​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​കു​ക. ശ​രി ഉ​ത്ത​ര​ത്തി​ന് നാ​ല് മാ​ർ​ക്കും തെ​റ്റാ​യ ഓ​രോ ഉ​ത്ത​ര​ങ്ങ​ൾ​ക്കും ഒ​രു നെ​ഗ​റ്റീ​വ് മാ​ർ​ക്കും ഉ​ണ്ടാ​കും. ഈ ​പ​രീ​ക്ഷയ്ക്ക് ​അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ബി​ഫാം ബി​രു​ദ​മാ​ണ്.

എ​ന്നാ​ൽ, നി​പ്പ​ർ ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ (NIPER JEE) എ​ന്ന​ത് രാ​ജ്യ​ത്തെ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലും നി​യ​ന്ത്ര​ണ​ത്തി​ലു​മു​ള്ള നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് (NIPER) ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തി​ലേ​ക്കാ​യി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ​യാ​ണ്. രാ​ജ്യ​ത്ത് ഇ​പ്പോ​ൾ NIPERന്‍റെ ഏ​ഴ് റീ​ജ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​വി​ധ നി​പ്പ​ർ റീ​ജ​ണ​ൽ സെ​ന്‍റ​റു​ക​ളി​ൽ ന​ട​ക്കു​ന്ന എം​ഫാം, എം​ടെ​ക് (ഫാം), ​എംഎ​സ് (ഫാം), ​എം​ബി​എ (ഫാം) ​എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് നി​പ്പ​ർ ജെ​ഇ​ഇ റാ​ങ്ക് അ​നു​സ​രി​ച്ച് പ​ഠി​താ​ക്ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. 200 മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന, ര​ണ്ടു മ​ണി​ക്കൂ​ർ സ​മ​യ​ദൈ​ർ​ഘ്യ​മു​ള്ള ഒ​ബ്ജെ​ക്റ്റീ​വ് ടൈ​പ്പ് ടെ​സ്റ്റാ​ണ് നി​പ്പ​ർ ജെ​ഇ​ഇ. പ്ര​ധാ​ന​മാ​യും ബി​ഫാം ത​ല​ത്തി​ൽ പ​ഠി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നാ​കും ചോ​ദ്യ​ങ്ങ​ൾ. ശ​രി​യാ​യ ഓ​രോ ഉ​ത്ത​ര​ത്തി​നും ഒ​രു മാ​ർ​ക്ക് ന​ൽ​കു​ന്പോ​ൾ തെ​റ്റാ​യ ഓ​രോ ഉ​ത്ത​ര​ങ്ങ​ൾ​ക്കും 0.25 നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ഉ​ണ്ടാ​കും.

മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച ര​ണ്ടു ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളും എ​ഴു​തി രാ​ജ്യ​ത്തെ പ്ര​ധാ​ന​ങ്ങ​ളാ​യ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ന്ന ക​രി​യ​ർ ല​ഭി​ക്കു​ന്ന​തി​ന് അ​വ​സ​രം ഒ​രു​ങ്ങും.
More News