ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സുകൾ
സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ തുടങ്ങി 16 കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷസമർപ്പിക്കാനും വിശദവിവരങ്ങൾക്കും www.lbscentre.kerala.gov.in സന്ദർശിക്കുക. ഒക്ടോബർ 15 വരെ അപേക്ഷ നൽകാം.
സ്പോട്ട് അഡ്മിഷൻ
സർക്കാർ, എയ്ഡഡ്, സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ റെഗുലർ, ലാറ്ററൽ, എൻട്രി, വർക്കിംഗ് പ്രഫഷണൽ, പാർട്ട്ടൈം ഡിപ്ലോമ പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 23വരെ അതതു സ്ഥാപനങ്ങളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.polyadmissi on.org സന്ദർശിക്കുക.
സിഎ പരീക്ഷ
ചാർട്ടേഡ് അക്കൗണ്ടൻസിയുടെ 2025 ജനുവരിയിലെ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ് പരീക്ഷകൾക്ക് നവംബർ 10 മുതൽ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷനൽകാനും www.icai.org സന്ദർശിക്കുക.