University News
യു​ജി, പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ഒ​ക‌്‌ടോബ​ർ 25 വ​രെ അ​പേ​ക്ഷി​ക്കാം
ക​​​ണ്ണൂ​​​ർ: ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ഓ​​​പ്പ​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ യു​​​ജി, പി​​​ജി പ്രോ​​​ഗ്രാ​​​മു ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 16 യു​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കും 12 പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കും ഒ​​​ക്ടോ​​​ബ​​​ർ 25 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​മെ​​​ന്ന് വി​​​സി പ്ര​​​ഫ. ഡോ. ​​​വി.​​​പി. ജ​​​ഗ​​​തി​​​രാ​​​ജ് ക​​​ണ്ണൂ​​​രി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​ൽ ആ​​​റു യു​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ ഈ ​​​വ​​​ർ​​​ഷം മു​​​ത​​​ൽ നാ​​​ലു​​​വ​​​ർ​​​ഷ ഓ​​​ണേ​​​ഴ്സ് ഘ​​​ട​​​ന​​​യി​​​ലേ​​​ക്ക് മാ​​​റും. നാ​​​ലു​​​വ​​​ർ​​​ഷ ഓ​​​ണേ​​​ഴ്സ് ബി​​​രു​​​ദ​​​ത്തി​​​ന് ചേ​​​രു​​​ന്ന​​​വ​​​ർ​​​ക്കു മൂ​​​ന്നു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞാ​​​ൽ നി​​​ശ്ചി​​​ത ക്രെ​​​ഡി​​​റ്റ് ല​​​ഭി​​​ക്കു​​​ന്ന മു​​​റ​​​യ്ക്കു ഡി​​​ഗ്രി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റോ​​​ടു​​​കൂ​​​ടി എ​​​ക്സി​​​റ്റ് ഓ​​​പ്ഷ​​​ൻ ന​​​ല്കു​​​ന്നു​​​ണ്ട്.

ബി​​​ബി​​​എ, ബി​​​കോം, ബി​​​എ ഇം​​​ഗ്ലീ​​​ഷ് , ബി​​​എ മ​​​ല​​​യാ​​​ളം, ബി​​​എ ഹി​​​സ്റ്റ​​​റി, ബി​​​എ സോ​​​ഷ്യോ​​​ള​​​ജി എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളാ​​ണു നാ​​​ലു​​​വ​​​ർ​​​ഷ ഓ​​​ണേ​​​ഴ്സ് ഘ​​​ട​​​ന​​​യി​​​ലേ​​​ക്ക് മാ​​​റു​​​ന്ന​​​ത്. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ ബി​​​എ​​​സ് സി ​​​ഡാ​​​റ്റാ സ​​​യ​​​ൻ​​​സ് ആ​​​ന്‍​ഡ് അ​​​ന​​​ലി​​​റ്റി​​​ക്സ്, ബി​​​എ​​​സ്‌​​​സി മ​​​ൾ​​​ട്ടി​​​മീ​​​ഡി​​​യ എ​​​ന്നീ ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക ൾ ​​​തു​​​ട​​​ങ്ങാ​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
More News