രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 202425 വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്സി നേഴ്സിംഗ് ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ രണ്ടാംഘട്ട അലോട്ട്മെന്റ് www.lbscentre. kerala. gov.in ൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവർ ടോക്കൺ ഫീസ് അടച്ച് 27, 28 തീയതികളിൽ അതത് കോളജുകളിൽ പ്രവേശനം നേടണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. ഫോൺ: 04712560363.