മാർക്ക് അറിയുന്നതിന് അപേക്ഷിക്കാം
തിരുവനന്തപുരം: എസ്എസ്എൽസി ഗ്രേഡ് സമ്പ്രദായത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മാർക്ക് വിവരം ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.
2023, 2024 മാർച്ച് പരീക്ഷകൾ എഴുതിയ പരീക്ഷാർഥികൾക്ക് 500 രൂപയുടെയും പരീക്ഷ എഴുതി രണ്ട് വർഷത്തിനുശേഷം 200 രൂപയുടെയും സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന പേരിൽ അംഗീകൃത ബാങ്കിൽ നിന്നും എടുത്ത ഡിമാൻഡ് ഡ്രാഫ്റ്റ് (ഡി.ഡി), മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിച്ചാൽ ലഭ്യമാകുന്നതാണ്.