University News
പെരിയകുളം മേ​രി​മാ​താ കോ​ള​ജി​ല്‍ ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് അ​വ​സ​രം
തേ​​​​നി: കൊ​​​​ടൈ​​​​ക്ക​​​​നാ​​​​ലി​​​​ന്‍റെ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ല്‍ പെ​​​​രി​​​​യ​​​​കു​​​​ളം മേ​​​​രി​​​​മാ​​​​താ കോ​​​​ള​​​​ജി​​​​ല്‍ ഉ​​​​ന്ന​​​​ത​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ന് അ​​​​വ​​​​സ​​​​രം.

സി​​​​എം​​​​ഐ വൈ​​​​ദി​​​​ക​​​​ര്‍ ന​​​​ട​​​​ത്തു​​​​ന്ന ഈ ​​​​സ്വാ​​​​ശ്ര​​​​യ​​​​കോ​​​​ള​​​​ജി​​​​ല്‍ ഇ​​​​രു​​​​പ​​​​തി​​​​ല​​​​ധി​​​​കം യു​​​ജി കോ​​​​ഴ്‌​​​​സു​​​​ക​​​​ളും ആ​​​​റ് പി​​​​ജി കോ​​​​ഴ്‌​​​​സു​​​​ക​​​​ളു​​മു​​ണ്ട്. മ​​​​ധു​​​​ര കാ​​​​മ​​​​രാ​​​​ജ് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ല്‍ നാ​​​​ക് അം​​​​ഗീ​​​​കാ​​​​ര​​​​ത്തോ​​​​ടെ ഉ​​​​ന്ന​​​​ത നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ല്‍ പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​മാ​​​​ണി​​​​ത്.

വൈ​​​​ദി​​​​ക​​​​രു​​​​ടെ മേ​​​​ല്‍നോ​​​​ട്ട​​​​മു​​​​ള്ള ഹോ​​​​സ്റ്റ​​​​ലു​​​​ക​​​​ള്‍ ആ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ള്‍ക്കും പെ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ള്‍ക്കും ന​​​​ട​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ധാ​​​​രാ​​​​ളം മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളും ഇ​​​​വി​​​​ടെ പ​​​​ഠി​​​​ക്കു​​​​ന്നു​​​​ണ്ട്. എ​​​​ല്ലാ വ​​​​ര്‍ഷ​​​​വും മ​​​​ധു​​​​ര കാ​​​​മ​​​​രാ​​​​ജ് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യു​​​​ടെ റാ​​​​ങ്കു​​​​ക​​​​ളി​​​​ല്‍ പ​​​​ല​​​​തും ഇ​​​​വി​​​​ട​​​​ത്തെ മി​​​​ടു​​​​ക്ക​​​​രാ​​​​യ വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളാ​​​​ണു നേ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. മൂ​​​​ല്യാ​​​​ധി​​​​ഷ്ഠി​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നും സ്വ​​​​ഭാ​​​​വ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും ഊ​​​​ന്ന​​​​ല്‍ കൊ​​​​ടു​​​​ക്കു​​​​ന്ന ഈ ​​​​ക​​​​ലാ​​​​ല​​​​യ​​​​ത്തി​​​​ല്‍ പ​​​​ഠി​​​​ക്കു​​​​മ്പോ​​​​ള്‍ത​​​​ന്നെ കാ​​​​മ്പ​​​​സ് റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ് വ​​​​ഴി ധാ​​​​രാ​​​​ളം വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ക്കു ജോ​​​​ലി ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ട്.

മി​​​​ത​​​​മാ​​​​യ ഫീ​​​​സി​​​​ല്‍ യാ​​​​തൊ​​​​രു​​​​വി​​​​ധ ഡൊ​​​​ണേ​​​​ഷ​​​​നും ഇ​​​​ല്ലാ​​​​തെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര്‍ക്കും ഉ​​​​ന്ന​​​​ത​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ന് ഇ​​​​വി​​​​ടെ അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ട്.

സെ​​​​പ്റ്റം​​​​ബ​​​​ര്‍ അ​​​​വ​​​​സാ​​​​നം​​​​വ​​​​രെ എ​​​​ല്ലാ കോ​​​​ഴ്‌​​​​സു​​​​ക​​​​ളി​​​​ലേ​​​​ക്കും സീ​​​​റ്റു​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ണ്. താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ര്‍ www. marymathacollege.edu.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലോ പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍ ഫാ. ​​​​ഐ​​​​സ​​​​ക്കി (​​​ഫോ​​​​ണ്‍09488225999)​​​​ നെ​​​​യോ ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ക.
More News