ഏവിയേഷന്‍ കോഴ്സ്: ഇന്റര്‍വ്യൂ 20, 23, 24 തീയതികളില്‍
കൊച്ചി: സിയാലിന്റെ ഉപകമ്പനിയായ സിഐഎഎസ്എല്‍ അക്കാദമിയില്‍ കൊച്ചിന് യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ ആരംഭിച്ച ഏവിയേഷന്‍ മാനേജ്മെന്റ് പിജി ഡിപ്ലോമ, എയര്‍ക്രാഫ്റ്റ് റസ്ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് അഡ്വാന്‍സ്ഡ് ഡിപ്ലോമ എന്നീ കോഴ്സുകളിലേക്ക് ഈ മാസം ഇന്ന്, 23, 24 തീയതികളില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൊച്ചി എയര്‍പോര്‍ട്ടിനടുത്തുള്ള സിഐഎഎസ്എല്‍ അക്കാദമിയില്‍ ഹാജരാകണം. കോഴ്സുകളുടെ പഠനകാലാവയളവ് ഒരു വര്‍ഷമാണ്.