‘ജനറേഷൻ ഗ്രീൻ’ പ്രചാരണം തുടങ്ങി
കൊച്ചി: ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനും (എഐസിടിഇ) ഒപ്പോ ഇന്ത്യയും ചേർന്ന് ‘ജനറേഷൻ ഗ്രീൻ’ പ്രചാരണത്തിന്റെ രണ്ടാം പാദം തുടങ്ങി. രാജ്യവ്യാപകമായ ഇലക്ട്രോണിക് മാലിന്യ ബോധവത്കരണ യജ്ഞത്തോടെയാണു പരിപാടിക്കു തുടക്കമിട്ടത്.