University News
ഗ​വ. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ കൈ​​​മ​​​നം സ​​​ർ​​​ക്കാ​​​ർ വ​​​നി​​​താ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജി​​​ന്‍റെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജി​​​ഐ​​​എ​​​ഫ്ഡി ബാ​​​ല​​​രാ​​​മ​​​പു​​​രം സെ​​​ന്‍റ​​​റി​​​ൽ എ​​​ഫ്ഡി​​​ജി​​​ടി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു ശേ​​​ഷം ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ൽ 24നു ​​​രാ​​​വി​​​ലെ സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തും.

രാ​​​വി​​​ലെ 9 മു​​​ത​​​ൽ 11 വ​​​രെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തും. യോ​​​ഗ്യ​​​ത, ടി​​​സി, സ്വ​​​ഭാ​​​വ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ജാ​​​തി, വ​​​രു​​​മാ​​​നം (പ​​​രി​​​ഗ​​​ണ​​​ന ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ) തെ​​​ളി​​​യി​​​ക്കു​​​ന്ന അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും നി​​​ശ്ചി​​​ത ഫീ​​​സും (ഗൂ​​​ഗി​​​ൾ പേ ​​​മു​​​ഖേ​​​ന ആ​​​യി​​​രി​​​ക്കും ഫീ​​​സ് എ​​​ടു​​​ക്കു​​​ന്ന​​​ത്) സ​​​ഹി​​​തം ര​​​ക്ഷ​​​ാക​​​ർ​​​ത്താ​​​വി​​​നൊ​​​പ്പം എ​​​ത്ത​​​ണം.
More News