University News
സർവകലാശാല സംശയം
വി​ദേ​ശ​ഭാ​ഷ​ക​ൾ പ​ഠി​പ്പി​ക്കു​ന്ന ന​മ്മു​ടെ രാ​ജ്യ​ത്തെ പ്രീ​മി​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ
ഏ​തെ​ന്നു പ​റ​യാ​മോ? വി​ദേ​ശ​ഭാ​ഷാ പ​ഠ​ന​ത്തി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന തൊ​ഴി​ൽ
സാ​ധ്യ​ത​ക​ളെക്കു​റ​ച്ചു​കൂ​ടി പ​റ​ഞ്ഞുത​രാ​മോ?

താ​ജു​ദ്ദീ​ൻ ഇ​ബ്രാ​ഹിം. ഈ​രാ​റ്റു​പേ​ട്ട.

ന​മ്മു​ടെ രാ​ജ്യ​ത്തെ കു​ട്ടി​ക​ളു​ടെ ഇ​ട​യി​ൽ വി​ദേ​ശ​ഭാ​ഷാ പ​ഠ​നം എ​ന്ന​തു​കൊ​ണ്ട് പ്ര​ധാ​ന​മാ​യും ഉ​ദ്ദേ​ശി​ക്കു​ന്ന​ത് ഇം​ഗ്ലീ​ഷ് ഭാ​ഷാപ​ഠ​ന​മാ​ണ്. യ​ഥാ​ർ​ഥ​ത്തി​ൽ വി​ദേ​ശ​പ​ഠ​നം എ​ന്ന​തു​കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത് ഇം​ഗ്ലീ​ഷ് ഭാ​ഷാപ​ഠ​നം മാ​ത്ര​മ​ല്ല. ജ​ർ​മ​ൻ, കൊ​റി​യ​ൻ, ഫ്ര​ഞ്ച്, റ​ഷ്യ​ൻ, ജ​പ്പാ​നീ​സ് ഭാ​ഷ​ക​ളൊ​ക്കെ വി​ദേ​ശ​ഭാ​ഷാ പ​ഠ​ന​ത്തി​ന്‍റെ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ന്ന പ്ര​ധാ​ന ഭാ​ഷ​ക​ളാ​ണ്. ന​മ്മു​ടെ രാ​ജ്യ​ത്തെ ഒ​ട്ടു​മി​ക്ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും വി​ദേ​ശ​ഭാ​ഷാ പ​ഠ​ന​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ളു​ണ്ട്. ഓ​രോ സ​ർ​വ​ക​ലാ​ശാ​ല​ക​ളും അ​വ​രു​ടെ കീ​ഴി​ലു​ള്ള സ്റ്റാ​റ്റ്യൂ​ട്ട​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ല്ലെ​ങ്കി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലൂ​ടെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വി​ദേ​ശ​ഭാ​ഷാ പ​ഠ​ന​ത്തി​നു​ള്ള അ​വ​സ​രം ബി​രു​ദത​ല​ത്തി​ലും ബി​രു​ദാ​ന​ന്ത​ര ത​ല​ത്തി​ലും ന​ൽ​കു​ന്നു​ണ്ട്.

ഇ​വി​ടെ ശ്ര​ദ്ധേ​യ​മാ​കു​ന്ന ഒ​രു കാ​ര്യം എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും പൊ​തു​വാ​യ ഒ​രു സി​ല​ബ​സ് അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ഭാ​ഷാ​പ​ഠ​ന പ്രോ​ഗ്രാ​മു​ക​ൾ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​യി​ലെ​ല്ലാം കാ​ണു​ന്ന ഒ​രു പൊ​തു​സ്വ​ഭാ​വം പ​ന്ത്ര​ണ്ടാം ക്ലാ​സ് ജ​യി​ച്ച കു​ട്ടി​ക​ൾ​ക്ക് വി​ദേ​ശ​ഭാ​ഷാ പ​ഠ​ന​ത്തി​ൽ ഉ​പ​രി​പ​ഠ​നം സാ​ധ്യ​മാ​കും വി​ധേ​ന​യാ​ണ് അ​തി​ന്‍റെ ക​രി​ക്കു​ല​വും സി​ല​ബ​സും ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത് എ​ന്ന​താ​ണ്.

വിദേശഭാഷാ പഠന സ്ഥാപനങ്ങൾ

രാ​ജ്യ​ത്തെ മി​ക്ക​വാ​റും എ​ല്ലാ സം​സ്ഥാ​ന​കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളും, ഡീം​ഡ് ടു ​ബി സ​ർ​വ​ക​ലാ​ശാ​ല​ക​ളും, പ്രൈ​വ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ളും വി​വി​ധ വി​ദേ​ശ​ഭാ​ഷ​ക​ൾ പ​ഠി​പ്പി​ക്കു​ന്ന​തി​നു​ള്ള ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും രാ​ജ്യ​ത്ത് വി​ദേ​ശ​ഭാ​ഷാ പ​ഠ​ന​ത്തി​ന് കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ഡി​മാ​ൻ​ഡ് കാ​ണി​ക്കു​ന്ന കു​റ​ച്ചു സ​ർ​വ​ക​ലാ​ശാ​ല​ക​ൾ രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വി​ദേ​ശ​ഭാ​ഷാപ​ഠ​ന മേ​ഖ​ല​യി​ലെ പ്രീ​മി​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളാ​യി പ​രി​ഗ​ണി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​ണി​വ. അ​വ​യു​ടെ പേ​രു​ക​ൾ താ​ഴെ കൊ​ടു​ക്കു​ന്നു.

1. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി
(ന്യൂ​ഡ​ൽ​ഹി).
2. ബ​നാ​റ​സ് ഹി​ന്ദു യൂ​ണി​വേ​ഴ്സി​റ്റി
(വാ​ര​ണാ​സി. ഉ​ത്ത​ർ​പ്ര​ദേ​ശ്)
3. കു​രു​ക്ഷേ​ത്ര യൂ​ണി​വേ​ഴ്സി​റ്റി (ഹ​രി​യാ​ന).
4. ഗു​രു​നാ​നാ​ക്ക് ദേ​വ് യൂ​ണി​വേ​ഴ്സി​റ്റി
ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫോ​റി​ൻ ലാം​ഗ്വേ​ജ​സ്
(അ​മൃ​ത്‌സ​ർ, പ​ഞ്ചാ​ബ്).
5. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫോ​റി​ൻ ലാം​ഗ്വേ​ജ​സ്,
യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പൂ​നെ (പൂ​നെ)
6. സിം​ബ​യോ​സി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​റി​ൻ
ലാം​ഗ്വേ​ജ​സ് (പൂ​നെ)
7. സ്കൂ​ൾ ഓ​ഫ് ഫോ​റി​ൻ ലാം​ഗ്വേ​ജ​സ്,
ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ണ്‍
യൂ​ണി​വേ​ഴ്സി​റ്റി (ന്യൂ​ഡ​ൽ​ഹി)
8. ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് ഡി​സ്റ്റ​ൻ​സ്
എ​ഡ്യൂ​ക്കേ​ഷ​ൻ, അ​ണ്ണാ​മ​ല യൂ​ണി​വേ​ഴ്സി​റ്റി
(അ​ണ്ണാ​മ​ലൈ, ത​മി​ഴ് നാ​ട്)
9. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ,
യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മ​ദ്രാ​സ് (മ​ദ്രാ​സ്)

വി​ദേ​ശ​ഭാ​ഷാ പ​ഠ​ന​ത്തി​ന് ഏ​റെ പ്ര​സി​ദ്ധ​മാ​യ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ലു​ള്ള ദി ​ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ഫോ​റി​ൻ ലാം​ഗ്വേ​ജ് യൂ​ണി​വേ​ഴ്സി​റ്റി (EFLU). സൗ​ത്ത് ഏ​ഷ്യ​യി​ൽ​ത്ത​ന്നെ ഭാ​ഷാപ​ഠ​ന​ത്തി​നു മാ​ത്ര​മാ​യി ആ​രം​ഭി​ച്ചി​ട്ടു​ള്ള സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി​യാ​ണ് ഇ​ഫ്ളു.

തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ

വി​ദേ​ശ​ഭാ​ഷാ പ​ഠ​നം മി​ക​ച്ച രീ​തി​യി​ൽ പൂ​ർ​ത്ത​യാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ധാ​രാ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ കാ​ത്തി​രി​പ്പു​ണ്ട്. പ്ര​ധാ​ന​മാ​യും ഈ ​തൊ​ഴി​ല​വ​സ​രം ഉ​ണ്ടാ​കു​ന്ന​ത് ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വീ​സി​ലാ​ണ്. കൂ​ടാ​തെ, യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ, അ​തി​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളാ​യ വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ, യു​നെ​സ്കോ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ധാ​ന​പ്പെ​ട്ട ത​സ്തി​ക​ക​ളി​ലും ശ​ന്പ​ള​ത്തി​ലും ജോ​ലി​ക​ൾ ല​ഭി​ക്കും. കൂ​ടാ​തെ, റെ​ഡ്ക്രോ​സ് പോ​ലു​ള്ള അ​ന്ത​ർ​ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളി​ലും തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ട്.

ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് മ​റ്റ് ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ഞ്ചാ​രം വ​ർ​ധി​ച്ച​തോ​ടെ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മേ​ഖ​ല​യി​ലും അ​തി​ന്‍റെ അ​നു​ബ​ന്ധ വ്യ​വ​സാ​യ ഇ​ട​ങ്ങ​ളി​ലും വി​ദേ​ശ​ഭാ​ഷ അ​നാ​യാ​സേ​ന കൈ​കാ​ര്യം ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള​വ​ർ​ക്ക് ധാ​രാ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്. മ​റ്റു ഹ്യു​മാ​നി​റ്റീ​സ് വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​ൽ​നി​ന്നും ഭി​ന്ന​മാ​യി വി​ദേ​ശ​ഭാ​ഷാ പ​ഠ​നം വ​ലി​യ തൊ​ഴി​ൽ സാ​ധ്യ​ത​യാ​ണു സൃഷ്‌ടിക്കുന്ന​ത്.

എ​ന്നാ​ൽ, ഇ​ത്ത​രം വി​ദേ​ശ​ഭാ​ഷാ പ​ഠ​ന​ത്തി​ന് രാ​ജ്യ​ത്തെ​ത​ന്നെ മു​ൻ​നി​ര​യി​ലു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് ഈ ​പ്രോ​ഗ്രാം പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഏ​റെ ല​ഭി​ക്കു​ക. മ​ല​യാ​ളി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഭാ​ഷ​യു​ടെ എ​ഴു​ത്തും വാ​യ​ന​യു​മൊ​ക്കെ സാ​ധ്യ​മാ​ണെ​ങ്കി​ലും ഒ​ഴു​ക്കോ​ടെ സം​സാ​രി​ക്കാ​നു​ള്ള ക​ഴി​വ് വ​ള​രെ കു​റ​വാ​ണ്. ഈ ​കു​റ​വു​ത​ന്നെ​യാ​ണ് പ​ല​പ്പോ​ഴും ഭാ​ഷാ​പ​ഠ​ന​ ശേ​ഷ​വും വേ​ണ്ട​ത്ര തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കാ​തി​രി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. അ​തി​നാ​ൽ പ​ഠി​ക്കാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഭാ​ഷ ഒ​ഴു​ക്കോ​ടെ സം​സാ​രി​ക്കാ​നും എ​ഴു​തു​ന്ന​തി​നും ക​രു​ത്തു​ നേ​ടി​യാ​ൽ മാ​ത്ര​മേ ഈ ​മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്ന തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ.

മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മൊ​ക്കെ അ​വ​രു​ടെ കോ​ഴ്സു​ക​ളി​ലേ​ക്ക് വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​വേ​ശ​നപ​രീ​ക്ഷ​ക​ൾ ന​ട​ത്തി അ​തി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. ആ​യ​തി​നാ​ൽ വി​ദേ​ശ​ഭാ​ഷ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ ഏ​തു ഭാ​ഷ​യാ​ണ് പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച് അ​തി​നു പ​റ്റി​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​യും അ​വ​രു​ടെ പ്ര​വേ​ശ​നപ​രീ​ക്ഷ​ക​ൾ വി​ജ​യി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പും ന​ട​ത്തേ​ണ്ട​തു​ണ്ട്.
More News