എംഎസ്സി എംഎൽറ്റി സ്പോട്ട് അലോട്ട്മെന്റ് 27ന്
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലും കോഴിക്കോട്ടെ സ്വാശ്രയ കോളജായ മിംസ് കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എംഎസ്സി (എംഎൽറ്റി) കോഴ്സ് പ്രവേശനത്തിന് റഗുലർ അലോട്ട്മെന്റുകൾക്കുശേഷം ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് എൽബിഎസ് റീജണൽ സെന്ററുകളിലും ഹെഡ് ഓഫീസിലും 27ന് നടത്തും.
www.lbscentre.kerala. gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നേരിട്ട് ഹാജരായി രാവിലെ 11നകം രജിസ്റ്റർ ചെയ്യണം. മുൻ അലോട്ട്മെന്റുകൾ വഴി സ്വാശ്രയ കോളജുകളിൽ പ്രവേശനം നേടിയ അപേക്ഷകർ എൻഒസി കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.