കിറ്റ്സിൽ ലോജിസ്റ്റിക്, എയർപോർട്ട് ഓപ്പറേഷൻസ് ഡിപ്ലോമ കോഴ്സ്
തിരുവനന്തപുരം: തിരുവനന്തപുരം കിറ്റ്സിൽ ഉടൻ ആരംഭിക്കുന്ന ആറു മാസ ലോജിസ്റ്റിക് മാനേജ്മെന്റ്/എയർപോർട്ട് ഓപ്പറേഷൻസ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു കഴിഞ്ഞ ആർക്കും ചേരാവുന്ന ഈ ഡിപ്ലോമ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്റേണ്‍ഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റൻസും നൽകും. ഒരു ബാച്ചിൽ 30 കുട്ടികൾക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 9567869722.