രാജ്യത്ത് സ്പോർട്സുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ നടത്തുന്നതിനു മാത്രമായി സർവകലാശാലകൾ സ്ഥാപിച്ചിട്ടുണ്ടോ? ഇതിൽ കേന്ദ്ര സർവ്വകലാശാലകളുണ്ടോ?
അബ്ദുൾ ജബ്ബാർ, ഇടുക്കി
നമ്മുടെ രാജ്യത്ത് സ്പോർട്സ് പഠനവുമായി ബന്ധപ്പെട്ടു ചുരുക്കം സർവകലാശാലകളാണു പ്രവർത്തിക്കുന്നത്. ഈ സർവകലാശാലകൾ ഓഫർ ചെയ്യുന്ന എല്ലാ പ്രോഗ്രാമുകളും കായികപഠനവുമായി ബന്ധപ്പെട്ടതാണ്. ഇത്തരം സ്പോർട്സ് സർവകലാശാലകളിൽ ദേശീയ സർവകലാശാല പദവിയുള്ളത് ചുരുക്കം ചിലതിനു മാത്രമാണ്.
നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി
വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാലാണ് ഈ സർവകലാശാലയുടെ ആസ്ഥാനം. 2018ലാണ് ഈ സർവകലാശാല സ്ഥാപിക്കപ്പെട്ടത്.
ലക്ഷ്മിഭായി നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ
കേന്ദ്ര കായികമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന അന്തർദേശീയ നിലവാരമുള്ള പരിശീലനകേന്ദ്രമാണിത്.
ഇതിനു പുറമേ സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള ഏതാനം സ്പോർട്സ് സർവകലാശാലകൾകൂടി രാജ്യത്തുണ്ട്. പഞ്ചാബിലെ പട്യാലയിൽ പ്രവർത്തിക്കുന്ന പഞ്ചാബ് സ്പോർട്സ് യൂണിവേഴ്സിറ്റിയാണ് ഇതിലൊന്ന്. ചെന്നൈയിലെ തമിഴ്നാട് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ സ്പോർട്സ് സർവകലാശാലകളിൽ ഒന്നായ ശ്രീ ശ്രീ അനിരുദ്ധ് ദേവ് സ്പോർട്സ് യൂണിവേഴ്സിറ്റി, ഗുജറാത്ത് സർക്കാറിന്റെ നിയന്ത്രണത്തിലുള്ള സ്വാർണിം ഗുജറാത്ത് സ്പോർട്സ് യൂണിവേഴ്സിറ്റി എന്നിവയാണ് മറ്റുള്ളവ.