രണ്ടാം സെമസ്റ്റര്‍ എല്‍എല്‍എം ബ്രാഞ്ച് ഒന്ന്: കൊമേഴ്‌സ്യല്‍ ലോ, ബ്രാഞ്ച് രണ്ട് ക്രിമിനല്‍ ലോ, ബ്രാഞ്ച് മൂന്ന് മാരിടൈം ലോ (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ സപ്ലിമെന്ററി), ബ്രാഞ്ച് ഒന്ന്: കൊമേഴ്‌സ്യല്‍ ലോ, ബ്രാഞ്ച് രണ്ട്: ക്രിമിനല്‍ ലോ (2021അഡ്മിഷന്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ് നവംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 19 വരെ നിശ്ചിത ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
മൂന്നാം സെമസ്റ്റര്‍ എംഎസ്്സി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 21 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
ആറാം സെമസ്റ്റര്‍ ബിവോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്‌മെന്റ്, ബിവോക് ഫാഷന്‍ ടെക്‌നോളജി, ബിവോക് ഫാഷന്‍ ടെക്‌നോളജി ആന്‍ഡ് മര്‍ച്ചന്‍ ഡൈസിംഗ് (2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്പുതിയ സ്‌കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21 മുതല്‍ കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബിഎസ്്‌സി ജിയോളജി, ജിയോളജി ആന്‍ഡ് വാട്ടര്‍ മാനേജ്‌മെന്റ് സിബിസിഎസ് (പുതിയ സ്‌കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 23 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.