ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ കോഴ്സ്
ഡോ ആര്‍. സതീഷ് സെന്‍റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍റ് ജി.ഐ.എസ് നടത്തുന്ന ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ ആന്‍റ് ഡ്രാഫ്റ്റിംഗ് കോഴ്സിന്‍റെ പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
സിവില്‍ എന്‍ജിനീയറിംഗ്, ലാന്‍ഡ് സര്‍വേയിംഗ് മേഖലകള്‍ക്കാവശ്യമായ വിശദമായ മാപ്പുകള്‍, പ്ലാനുകള്‍, ഡ്രോയിംഗുകള്‍ തുടങ്ങിയവ ടോട്ടല്‍ സ്റ്റേഷന്‍, ഡിജിപിഎസ്, ഓട്ടോലെവല്‍, ഓട്ടോകാഡ് ഡ്രാഫ്റ്റിംഗ് എന്നിവയുടെ സഹായത്തോടെ തയ്യാറാക്കുന്നതിനുള്ള മൂന്നു മാസത്തെ പരിശീലനമാണിത്. ഏപ്രില്‍ നാലു വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ (https://ses.mgu.ac.in). 8848343200, 8590282951, 9446767451, 6282023170
പരീക്ഷാ തീയതി
നാലാം സെമസ്റ്റര്‍ ബി.ടെക്ക് മെഴ്സി ചാന്‍സ് (പുതിയ സ്കീം2010 മുതലുള്ള അഡ്മിഷനുകള്‍) പരീക്ഷകള്‍ ഏപ്രില്‍22 മുതല്‍ നടക്കും.
ഒമ്പതാം സെമസ്റ്റര്‍ ഐഎംസിഎ (2020 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകള്‍ ഏപ്രില്‍ രണ്ടു മുതല്‍ നടക്കും.
വൈവ വോസി
ആറാം സെമസ്റ്റര്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് മോഡല്‍ 1,2 (പുതിയ സ്കീം2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ അദ്യ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രൊജക്റ്റ് വൈവ വോസി പരീക്ഷ ഏപ്രില്‍ 22 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നും രണ്ടും സെമസ്റ്റര്‍ ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷന്‍ (സിബിസിഎസ് 024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ അദ്യ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഏപ്രില്‍ 21 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഏപ്രില്‍ 22 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഏപ്രില്‍ 23 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
ആറാം സെമസ്റ്റര്‍ ബിഎസ്സി സൈക്കോളജി (പുതിയ സ്കീം2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ 15 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
എംജിയു വെള്ളത്തിന്‍റെ ഗുണനിലവാര പരിശോധനാ കോഴ്സിന് 25 വരെ അപേക്ഷിക്കാം
എംജി യൂണിവേഴ്സിറ്റിയില്‍ വെള്ളത്തിന്‍റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് കോഴ്സിന്(പോളിമേഴ്സ് ഇന്‍ വേസ്റ്റ് വാട്ടര്‍ മാനേജ്മെന്‍റ് ആന്‍റ് വാട്ടര്‍ ക്വാളിറ്റി മോണിട്ടറിംഗ് ടെക് നിക്സ് ) അപേക്ഷിക്കുന്നതിനുള്ള സമയപരിധി 25 വരെ നീട്ടി.
സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്‍റ് ടെക്നോളജി, കോഴിക്കോട്ടെ സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡവലപ്മെന്‍റ് ആന്‍റ് മാനേജ്മെന്‍റ്, കാലടി ശ്രീശങ്കരാ കോളജ് എന്നിവ സംയുക്തമായാണ് ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സ് നടത്തുന്നത്.
പ്ലസ് ടൂ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍(www.spst.mgu.ac.in). 9496544407, 9497829740.