എംജി സര്‍വകലാശാലയില്‍നിന്നും 2017 മുതല്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ വിജയിച്ചശേഷം സെമസ്റ്റര്‍ പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയഫലം ചേര്‍ത്ത കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ് ഇല്ലാതെ ബിരുദ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചവര്‍ ഏപ്രില്‍ 15ന് മുന്‍പ് സര്‍വകലാശാലയില്‍ ബന്ധപ്പെടണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
സര്‍വകലാശാലയില്‍നിന്ന് പല തവണ ബന്ധപ്പെട്ടിട്ടും പ്രതികരിക്കാത്ത അപേക്ഷകരുടെ പട്ടിക സര്‍വകലാശാലാ വെബ് സൈറ്റില്‍ (www.mgu.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ടവര്‍ പട്ടികയ്‌ക്കൊപ്പം നല്‍കിയിട്ടുള്ള ഫോണ്‍ നമ്പരിലോ
[email protected] എന്ന ഇമെയില്‍ വിലാസത്തിലോ ആണ് ബന്ധപ്പെടേണ്ടത്.
നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രതികരിക്കാത്തവരുടെ പുനര്‍ മൂല്യനിര്‍ണയത്തിന്റെ ഫലം സര്‍വകലാശാലാ തലത്തില്‍ റദ്ദ് ചെയ്ത് ബിരുദ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
പരീക്ഷാ ഫലം മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് (2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി നവംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 29 വരെ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ അപേക്ഷ നല്‍കാം.
മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎ സിറിയക്(2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി നവംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ ഒന്നുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം നാലാം സെമസ്റ്റര്‍ എംഎ (എച്ച്ആര്‍എം 2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി), എംഎച്ച്ആര്‍എം (2020 അഡ്മിഷന്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 26 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടെ 27 വരെയും സൂപ്പര്‍ ഫൈനോടെ 28 വരെയും അപേക്ഷ സ്വീകരിക്കും.
നാലാം സെമസ്റ്റര്‍ എല്‍എല്‍എം (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ അവസാനമേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 24 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടെ് 25 വരെയും സൂപ്പര്‍ ഫൈനോടെ 26 വരെയും അപേക്ഷ സ്വീകരിക്കും.
ഒന്നാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ത്രിവത്സര എല്‍എല്‍ബി (2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015, 2016 അഡ്മിഷനുകള്‍ അവസാന മേഴ്‌സി ചാന്‍സ്അഫിലിയേറ്റഡ് കോളജുകള്‍) പരീക്ഷകള്‍ക്ക് 26 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടെ 27 വരെയും സൂപ്പര്‍ ഫൈനോടെ് 29 വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ത്രിവത്സര എല്‍എല്‍ബി (2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015, 2016 അഡ്മിഷനുകള്‍ അവസാന മേഴ്‌സി ചാന്‍സ്അഫിലിയേറ്റഡ് കോളജുകള്‍) പരീക്ഷകള്‍ ഏപ്രില്‍ 21ന് ആരംഭിക്കും. 26 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടെ 27 വരെയും സൂപ്പര്‍ ഫൈനോടെ 29 വരെയും അപേക്ഷ സ്വീകരിക്കും.