ഓണേഴ്സ് ബിരുദം;സ്കോര്‍ ഷീറ്റ്
നവംബറില്‍ നടന്ന എംജി യൂണിവേഴ്സിറ്റിയുടെ ഒന്നാം സെമസ്റ്റര്‍ ബിരുദ ഓണേഴ്സ് (എംജിയുയുജിപി) പരീക്ഷയുടെ ഔട്ട്കം ബേസ്ഡ് അറ്റെയ്ന്‍മെന്‍റ് ലെവല്‍ ഉള്‍പ്പെടുത്തിയ സ്കോര്‍ ഷീറ്റ് സ്റ്റുഡന്‍റ് പ്രൊഫൈലിലും കോളജ് പോര്‍ട്ടലിലും പ്രസിദ്ധീകരിച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
സൗജന്യ പിഎസ് സി പരീക്ഷാ പരിശീലനം
എംജി യൂണിവേഴ്സിറ്റിയിലെ എംപ്ലോയിമെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ബ്യൂറോ നടത്തുന്ന സൗജന്യ പിഎസ് സി പരീക്ഷാ പരിശീലനം 18ന് ആരംഭിക്കും. 30 ദിവസത്തെ പരിശീലനത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. 04812731025, 9495628626.
പരീക്ഷക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റര്‍ (സിബിസിഎസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അ്ഡമിഷന്‍ അദ്യ മെഴ്സി ചാന്‍സ് പുതിയ സ്കീം) നാലാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്സി സൈബര്‍ ഫോറന്‍സിക്ക് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് 28 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി മാര്‍ച്ച് അഞ്ചു വരെയും സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് ഏഴു വരെയും അപേക്ഷ സ്വീകരിക്കും.
ആറാം സെമസ്റ്റര്‍ (സിബിസിഎസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അ്ഡമിഷന്‍ അദ്യ മെഴ്സി ചാന്‍സ്) ആറാം സെമസ്റ്റര്‍ ബിഎസ്സി സൈബര്‍ ഫോറന്‍സിക്ക് (സിബിസിഎസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് 27 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി മാര്‍ച്ച് നാലു വരെയും സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് ആറു വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ ബി.ടെക്ക് മെഴ്സി ചാന്‍സ് (പുതിയ സ്കീം2010 മുതലുള്ള അഡ്മിഷനുകള്‍) പരീക്ഷകള്‍ മാര്‍ച്ച് 26 മുതല്‍ നടക്കും.
2022 അഡ്മിഷന്‍ സിബിസിഎസ് അഞ്ചാം സെമസ്റ്റര്‍ തോറ്റവര്‍ക്കുള്ള സ്പെഷ്യല്‍ റീഅപ്പിയറന്‍സ് പരീക്ഷകള്‍ 25 ന് ആരംഭിക്കും.
പരീക്ഷാ ഫലം
എട്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിബിഎ എല്‍എല്‍ബി, ബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി (ഓണേഴ്സ് 2020 അഡമിഷന്‍ റഗുലര്‍, 2018, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി), പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ഡബി്‍ ഡിഗ്രി ബിബിഎ എല്‍എല്‍ബി, ബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി (ഓണേഴ്സ് 2016, 2017 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2015 അഡമിഷന്‍ ഒന്നാം മെഴ്സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. studentportal.mgu.ac.in
ഒന്നും രണ്ടും സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ എംഎ സംസ്കൃതം ജനറല്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഓഗസ്റ്റ് 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി (2015 അഡമിഷന്‍ ഒന്നാം മെഴ്സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2012, 2013 അഡ്മിഷനുകള്‍ അവസാന മെഴ്സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് ഒന്ു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
വൈവ വോസി
മൂന്നാം സെമസ്റ്റര്‍ എംഎഡ് (2023 അഡ്മിഷന്‍ റഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2020 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ വൈവ വോസി പരീക്ഷ 27 മുതല്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.