കുസാറ്റ് ക്വിസ്; എംജിക്ക് രണ്ടാം സ്ഥാനം
കൊച്ചി സര്‍വകലാശാലാ ലൈബ്രറി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അഖില കേരള ക്വിസ് മത്സരത്തില്‍ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയ്ക്ക് രണ്ടാം സ്ഥാനം. ഗ്രാജ്വേറ്റ് സ്കൂളിലെ പി.എം. അബ്ദുല്ല ഷഹീം, എം.ബി. അന്സാമോള് എന്നിവരാണ് സര്‍വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. കൊച്ചി സര്‍വകലാശാലയിലെ എന്‍. മുഹമ്മദ് നിയാസിനാണ് ഒന്നാം സ്ഥാനം. സര്‍വകലാ രജിസ്ട്രാര്‍ ഡോ. എ.യു. അരുണ്‍ സമ്മാനദാനം നിര്‍വഹിച്ചു.
പ്രാക്ടിക്കല്‍
ഒന്നാം സെമസ്റ്റര്‍ ബിവോക്ക് ഇന്‍ഡസ്ട്രിയല്‍ ഇന്സ്ട്രുമെന്റഷന് ആന്റ് ഓട്ടോമേഷന്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബിവോക്ക് ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേര്‍ണലിസം പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രൂവരി അഞ്ച്, ഏഴ് തിയതികളില്‍ കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് മോഡല്‍ 3 സ്പെഷ്യല്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി മൂന്നിന് മണിക്കമംഗലം സെന്റ് ക്ലയര്‍ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എംകോം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.