മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി അഞ്ചു വരെ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ ബിവോക്ക് അഡ്വാന്‍സ് കോഴ്സ് ഇന്‍ മള്ട്ടിസ്പോര്ടസ് ആന്റ് ഫിറ്റ്നസ് ട്രെയിനിംഗ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി നാല് മുതല്‍ മാറമ്പള്ളി എംഇഎസ് കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എംഎസ്സി സുവോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 28 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എംഎസ്സി അപ്ലൈഡ് ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 29ന് ഇടപ്പള്ളി സ്കൂള്‍ ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയന്‍സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിസിഎ/ ബിഎസ്സി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ 3 ട്രിപ്പിള്‍ മെയിന്‍(പുതിയ സ്കീം 2023 അഡ്മിഷന് റഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 27ന് തുടങ്ങും. ടൈം ടേബിള്‍ വെബ് സൈറ്റില്‍
മൂന്നാം സെമസ്റ്റര്‍ ബിവോക് കളിനറി ആര്‍ട്സ് ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി ആറു മുതല്‍ ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഫോര്‍ വിമെനില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎഫ്ടി/ ബിഎസ്സി അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈന്‍ മോഡല്‍ 3(പുതിയ സ്കീം 2023 അഡ്മിഷന് റഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 27ന് തുടങ്ങും. ടൈം ടേബിള്‍ വെബ് സൈറ്റില്‍
വൈവ വോസി
ഒന്നാം സെമസ്റ്റര്‍ എംഎസ്ഡബ്ല്യു സി.എസ്.എസ് പരീക്ഷയുടെ വൈവ വോസി പരീക്ഷ 30 മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
ഉള്‍നാടന്‍ ജലഗതാഗത ക്രൂ സര്ട്ടിഫിക്കേഷന് പ്രോഗ്രാം
എംജി യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ഉള്‍നാടന്‍ ജലഗതാഗത ക്രൂ സര്ട്ടിഫിക്കേഷന് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ കോഴ്സിന്റെ ഭാഗമായി ജലയാനങ്ങളില്‍ പ്രായോഗിക പരിശീലനവും നല്‍കും. ടൂറിസം മേഖലയില്‍ ജോലി ലഭിക്കാന്‍ ഉപകരിക്കുന്ന കോഴ്സിന്റെ പുതിയ ബാച്ച് ഫെബ്രുവരി 10ന് ആരംഭിക്കും. 9447723704; 04812733374