University News
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ ബിവോക്ക് സ്പോര്‍ട്സ് ന്യൂട്രിഷന്‍ ആന്‍റ് ഫിസിയോതെറാപ്പി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 21ന് പാലാ അല്‍ഫോന്‍സ കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എംഎസ്സി ഫുഡ് ആന്‍റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 29,30 തിയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

മെഡിക്കല്‍ ഓഫിസര്‍ ; വാക്ഇന്‍ഇന്‍റര്‍വ്യൂ

എംജി യൂണിവേഴ്സിറ്റിയിലെ ഹെല്‍ത്ത് സെന്‍റ്റില്‍ മെഡിക്കല്‍ ഓഫിസര്‍ തസ്തികയില്‍ ഒരു ഒഴിവില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക കരാര്‍ നിയമനത്തിനുള്ള വാക്ക്ഇന്‍ ഇന്‍റര്‍വ്യൂ 29ന് നടക്കും. ഒരുവര്‍ഷത്തേക്കാണ് നിയമനം. എംബിബിഎസും മെഡിക്കല്‍ കൗണ്‍സിലിന്‍റെ അംഗീകാരവുമുള്ള ഡോക്ടര്‍മരെയാണ് പരിഗണിക്കുന്നത്. വിരമിച്ചവര്‍ക്കും പങ്കെടുക്കാം. പ്രതിമാസ വേതനം 50000 രൂപ. താത്പര്യമുള്ളവര്‍ 29ന് ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് ചാന്‍സലറുടെ ഓഫീസില്‍ എത്തണം. 04812733240.

പരീക്ഷാ തീയതി

ഒന്നു മുതല്‍ ആറു വരെ സെമസ്റ്റര്‍ പഞ്ചവത്സര ബിബിഎ എല്‍എല്‍ബി പരീക്ഷകള്‍ 24 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

സീറ്റ് ഒഴിവ്

എംജി യൂണിവേഴ്സിറ്റിയിലെ സെന്‍റര്‍ ഫോര്‍ യോഗ ആന്‍റ് നാച്ചുറോപതിയില്‍ ഡിപ്ലോമ ഇന്‍ യോഗ ആന്‍റ് നാച്ചുറല്‍ ലിവിംഗ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ യോഗ കോഴ്സുകളില്‍ എതാനും സീറ്റുകള്‍ ഒഴിവുണ്ട്. 9447569925, 9539427114, 6238234076