University News
ഡിഎല്‍എല്‍ഇ; സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമപ്രോഗ്രാമുകള്‍
എംജി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൗണ്‍സലിംഗ്, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ്, യോഗിക് സയന്‍സ് എന്നിവയാണ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍. കൗണ്‍സലിംഗില്‍ ഡിപ്ലോമ പ്രോഗ്രാമുമുണ്ട്. താത്പര്യമുള്ളര്‍ യോഗ്യതാ രേഖകളുടെ അസലും പകര്‍പ്പുകളും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, കോഴ്‌സ് ഫീസ് എന്നിവ സഹിതം 25ന് മുന്‍പ് വകുപ്പില്‍ എത്തണം. ഫോണ്‍04812733399, 08301000560. www.dlle.mgu.ac.in

എംജി സര്‍വകലാശാലാ നാടകോത്സവം; രജിസ്റ്റര്‍ ചെയ്യാം

എംജി സര്‍വകലാശാല യൂണിയന്‍ ഫെബ്രുവരി 11, 12 തീയകളില്‍ എറണാകുളം രാജേന്ദ്ര മൈതാനത്ത് സംഘടിപ്പിക്കുന്ന നാടകോത്സസവത്തില്‍ പങ്കെടുക്കുന്നതിന് കോളജ് ടീമുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍നിന്ന് ഒരു ടീമിനാണ് അവസരം. കോളജ് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ ടീമംഗങ്ങളുടെ പേരു വിവരവും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും നാടകത്തിന്റെ കഥാസംഗ്രത്തിന്റെ നാലു പകര്‍പ്പുകളും സഹിതം 31ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ സര്‍വകലാശാലയിലെ യൂണിയന്‍ ഓഫീസില്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടത്താം.

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ എംഎസ്്‌സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അ്ഡമിഷനുകള്‍ റീഅപ്പിയറന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 17ന് കോന്നി, വി.എന്‍.എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

ആറാം സെമസ്റ്റര്‍ എംഎസ്്‌സി ബയോ കെമിസ്ട്രി (2021 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ഒന്നാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍, പ്രോജക്റ്റ് പരീക്ഷകള്‍ ഫെബ്രുവരി നാലു മുതല്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

പരീക്ഷാ ഫലം

എംജി സര്‍വകലാശാലയുടെ അംഗീക്യത ഗവേഷണ കേന്ദ്രങ്ങളിലെ (2022 അഡ്മിഷന്‍ ഫുള്‍ ടൈം ആന്‍ഡ് പാര്‍ട്ട് ടൈം, 2022 ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക് രീക്ഷകളുടെ(ജൂലൈ 2024) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 29 വരെ അപേക്ഷിക്കാം.

പരീക്ഷക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി, എംഎ (പുതിയ സ്‌കീം 2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് 22 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 23 വരെയും സൂപ്പര്‍ ഫൈനോടെ 24 വരെയും അപേക്ഷ സ്വീകരിക്കും.