University News
ഡ്രോണ്‍ സാങ്കേതിക വിദ്യ;സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
എംജി സര്‍വകലാശാലയില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ശാസ്ത്രീയമായി പരിശീലിപ്പിച്ച് ലൈസന്‍സ് നല്‍കുന്ന കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഡോ. ആര്‍. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്റ് ജി.ഐ.ഐസില്‍ റോമാട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റത്തില്‍(ആര്‍പിഎഎസ്) മൂന്നു മാസവും ഒരു മാസവും ദൈര്‍ഘ്യമുള്ള രണ്ട് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണ് നടത്തുന്നത്. ഇതിനു പുറമെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്റെ അംഗീകാരമുള്ള ഒരാഴ്ച്ചത്തെ ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് പരിശീലനവുവുമുണ്ട്. 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. 7012147575, 6282448585

പരീക്ഷക്ക് അപേക്ഷിക്കാം

ആറാം സെമസ്റ്റര്‍ ഐഎംസിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി), ആറാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷയ്ക്ക് 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 20 വരെയും സൂപ്പര്‍ ഫൈനോടെ 21 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്‌സ് സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16, 17 തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

ഒമ്പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ്ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് (പുതിയ സ്‌കീം 2020 അഡ്മിഷന്‍ റെഗുലര്‍, ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 17ന് തൃക്കാക്കര, ഭാരത മാതാ കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.#

മൂന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് മോഡല്‍ മൂന്ന് (പുതിയ സ്‌കീം (2023 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 23, 24 തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ഓണ്‍ലൈന്‍ എംബിഎ കോഴ്‌സ് കോര്‍ഡിനേറ്റര്‍; അപേക്ഷിക്കാം

എംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ ജ്യുക്കേഷനില്‍(സിഡിഒഇ) ഓണ്‍ലൈന്‍ എംബിഎ പ്രോഗ്രാമിന്റെ കോഴ്‌സ് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിലെ ഒരു ഒഴിവില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷത്തേക്കാണ് നിയമനം. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സേവന കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്. 55 ശതമാനം മാര്‍ക്കോടെ എംബിഎയും, യുജിസി നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡിയും ഉള്ളവരെയാണ് പരിഗണിക്കുന്നത്. 2025 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് അനുവദിക്കും. പ്രതിമാസ വേതനം 40000 രൂപ recruitmentada7@mgu.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ അയക്കണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.