University News
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎ സംസ്‌ക്യത സ്‌പെഷല്‍ റിവൈസ്ഡ്ന്യയ, സാഹിത്യ, വേദാന്ത, വ്യാകരണ, എംഎ ഹിന്ദി, എംഎ തമിഴ്, എംഎ മലയാളം, എംഎ പൊളിറ്റിക്കല്‍ സയന്‍സ്, എംഎസ്സി ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്റ് ഡയറ്റെറ്റിക്‌സ്, എംഎസ് സി ഓപ്പറേഷന്‍സ് റിസേര്‍ച്ച് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, എംഎസ് സി പ്ലാന്റ് ബയോടെക്‌നേളജി, എംഎസ് സി സുവോളജി, എംഎസ് സി മാത്തമാറ്റിക ്‌സ്, എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ് (ഡാറ്റ അനലിറ്റിക്‌സ്) (2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നും നാലും സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എംഎ ഹിന്ദി (2022 അഡ്മിഷന്‍
റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മേയ് 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബാച്‌ലര്‍ ഓഫ് വോക്കേഷന്‍ (2022 അഡ്മിഷന്‍ റഗുലര്‍, 2021
അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്‌കീം മേയ് 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എംഎസ് സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2022 അഡ്മിഷന്‍
റഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ് നവംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ 13 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് ഫാഷന്‍ ഡിസൈന്‍ ആൻഡ് മാനേജ്‌മെന്റ്, ബിവോക്ക് ഫാഷന്‍
ടെക്‌നോളജി, ബിവോക്ക് ഫാഷന്‍ ടെക്‌നോളജി ആൻഡ് മര്‍ച്ചന്‍ഡൈസിംഗ് (2022 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്‌കീം ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ 10 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷയ്ക്ക് അപേ്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ സിബിസിഎസ് (പുതീയ സ്‌കീം 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) ഒന്നാം സെമസ്റ്റര്‍ സിബിസിഎസ് സൈബര്‍ ഫോറന്‍സിക്ക് (2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് 16 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 18 വരെയും സൂപ്പര്‍ ഫൈനോടുകൂടി 20 വരെയും അപേക്ഷ സ്വീകരിക്കും.