University News
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാംസെമസ്റ്റര്‍ എംഎ, എംഎസ്്‌സി, എംകോം, എംസിജെ, എംടിഎ, എംഎച്ച്എം, എംഎംഎച്ച്, എംഎസ്ഡബ്ലൂ, എംടിടിഎം, (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) ഒന്നാം സെമസ്റ്റര്‍ എംഎല്‍ഐബിഐഎസ്‌സി (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 13 വരെയും സൂപ്പര്‍ ഫൈനോടെ 16 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് ബിസിനസ് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ (2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതീയ സ്‌കീം ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഒമ്പത്, 10 തീയതികളിലായി മുരിക്കാശേരി പാവനാത്മാ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി കെമിസ്ട്രി (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

സ്‌പോട്ട് അഡ്മിഷന്‍

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് നാനോടെകനോളജിയില്‍ എംടെക്ക് നാനോസയന്‍സ് ആന്‍ഡ് ടെകനോളജി (ജനറല്‍ മെറിറ്റ് പത്ത്) പ്രോഗ്രാമില്‍ ഒഴിവുകളുണ്ട്. അര്‍ഹരായവര്‍ 18ന് ഉച്ചക്ക് 12ന് വകുപ്പ് ഓഫീസില്‍(റൂം നമ്പര്‍ 302, കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സ്) എത്തണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (https://nnsst.mgu.ac.in/) 9995108534, 9188606223.