University News
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എംഎ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍

മൂന്നും നാലും സെമസ്റ്റര്‍ എംഎ ഹിസ്റ്ററി(പ്രൈവറ്റ് 2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മേയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 13വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റര്‍ ബിഎഡ് സ്‌പെഷല്‍ എജ്യുക്കേഷന്‍ ഇന്റ്‌ലക്ച്വല്‍ ഡിസബിലിറ്റി, ലേണിംഗ് ഡിസബിലിറ്റി (ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ 16 മുതല്‍ ആരംഭിക്കും.

ഒന്നാം സെമസ്റ്റര്‍ ബിഎഡ് സ്‌പെഷല്‍ എജ്യുക്കേഷന്‍ ഇന്റ്‌ലക്ച്വല്‍ ഡിസബിലിറ്റി, ലേണിംഗ് ഡിസബിലിറ്റി (ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ 2024 അഡ്മിഷന്‍ റെഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ 17 മുതല്‍ ആരംഭിക്കും.

സമയപരിധി നീട്ടി

ഒന്നാം സെമസ്റ്റര്‍ എംഎ (എച്ച്ആര്‍എം 2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) എംഎച്ച്ആര്‍എം (2020 അഡ്മിഷന്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. നാളെ വരെയും ഫൈനോടെ മൂന്നു വരെയും സൂപ്പര്‍ ഫൈനോടെ നാലു വരെയും അപേക്ഷിക്കാം.

പരീക്ഷ തീയതി മാറ്റി

മൂന്നിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ബിപിഇഎസ് (നാല് വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രം 2023 അഡ്മിഷന്‍ റെഗുലര്‍, 2016 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്)പരീക്ഷ ഡിസംബര്‍ നാലിലേക്ക് മാറ്റി. വിശ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

ഇടുക്കി പാറത്തോട് ശ്രീനാരായണ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ സിബിസിഎസ് ഒക്ടോബര്‍ 2024 പരീക്ഷയ്ക്കും ഈ കേന്ദ്രത്തില്‍ സര്‍വകലാശാല നടത്തേണ്‍ിയിരുന്ന മറ്റു പരീക്ഷകള്‍ക്കും മുരിക്കാശേരി പാവനാത്മാ കോളജ് പരീക്ഷാ കേന്ദ്രമായി അനുവദിച്ചു.

പ്രാക്ടിക്കല്‍

ബിഎ മോഡല്‍ ഒന്ന് ആനുവല്‍ സ്‌കീം(അദാലത്ത് സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് 19982008 അഡ്മിഷനുകള്‍ പാര്‍ട്ട് മൂന്ന് മെയിന്‍ ഡിഗ്രി സെപ്റ്റംബര്‍ 2018ന്റെ മ്യൂസിക് വയലിന്‍ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി എട്ടിന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നടത്തും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബിഎ സിബിസിഎസ് (പുതിയ സ്‌കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ മ്യൂസിക് വയലിന്‍, മൃദംഗം, കഥകളി ചെണ്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 10 മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജില്‍ നടത്തും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.