ഒന്നാം സെമസ്റ്റര്‍ ബാച്ച്ലര് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി പുതിയ സ്കീം) പരീക്ഷ ഡിസംബര്‍ മൂന്നു മുതല്‍ നടക്കും. 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 19 വരെയും സൂപ്പര്‍ ഫൈനോടെ 20 വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര്‍ എംഎ സിറിയക് (സിഎസ്എസ് 2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷ ജനുവരി എഴിന് ആരംഭിക്കും. 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 27 വരെയും സൂപ്പര്‍ ഫൈനോടെ 29 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിബിഎ എല്‍എല്‍ബി (ഓണേഴ്സ് (2021 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിബിഎ എല്‍എല്‍ബി (ഓണേഴ്സ് 2016, 2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2014 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2013 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ് ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫിസ് അടച്ച് 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
നാലാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബികോം എല്‍എല്‍ബി (ഓണേഴ്സ്) (2021 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബികോം എല്‍എല്‍ബി (ഓണേഴ്സ് 2016, 2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ് ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫിസ് അടച്ച് 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in
നാലാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി (2015 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2014 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2012, 2013 അഡ്മിഷനുകള്‍ അവസാന മേഴ്സി ചാന്‍സ് ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫിസ് അടച്ച് 28 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്്റര് പിജിസിഎസ്എസ് മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഇല്ക്ട്രോണിക്സ് (2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 28 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in
ആറാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബികോം (മോഡല്‍ 1, 2, 3 2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ജനുവരി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 28 വരെ സമര്‍പ്പിക്കാം.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ എംകോം, എംഎസ്്സി, എംഎ, എംഎസ്ഡബ്ല്യു, എംഎജെഎംസി, എംടിടിഎം (സിഎസ്എസ് 2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്), മൂന്നാം സെമസ്റ്റര്‍ എംഎല്‍ഐഎസ്സി (2023 അഡ്മിഷന് റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024) പരീക്ഷകള്‍ ഡിസംബര്‍ മൂന്ന് മുതല്‍ ആരംഭിക്കും.