ഒന്നു മുതല്‍ മൂന്നു വരെ വര്‍ഷ ബിഎസ്്‌സി നഴ്‌സിംഗ് (2016 അഡ്മിഷന്‍ സ്പ്ലിമെന്ററി) പരീക്ഷകള്‍ക്ക് നവംബര്‍ 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 15 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 16 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ ഫലം മൂന്നാം വര്‍ഷ ബിഎസ്്‌സി മെഡിക്കല്‍ മൈക്രോബയോളജി (2008 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ എട്ടു വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
മൂന്നും നാലും സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് പ്രൈവറ്റ് (2022 അഡ്മിഷന്‍ റെഗലുര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മേയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ എട്ടു വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ (2023 അഡ്മിഷന്‍ റെഗലുര്‍, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മാര്‍ച്ച് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
മൂന്നും നാലും സെമസ്റ്റര്‍ പ്രൈവറ്റ് എംഎ സംസ്‌ക്യത സ്‌പെഷല്‍ ന്യായ, സാഹിത്യ, വേദാന്ത, വ്യാകരണ (2022 അഡ്മിഷന്‍ റെഗലുര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മേയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ ഹ്യൂമന്‍ റിസോഴസ് മാനേജ്‌മെന്റ് (2023 അഡ്മിഷന്‍ റെഗലുര്‍ , 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി) മാസ്റ്റര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്റ്റി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി പ്രോഗ്രാം ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ് (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി ഓഗസ്റ്റ് 2024) പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ അഞ്ചു മുതല്‍ നട്ക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
ആറാം സെമസ്റ്റര്‍ സിബിസിഎസ്എസ് (2013 മുതല്‍ 2016 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് മെയ് 2024) പ്രാക്്ടിക്കല്‍ പരീക്ഷ നവംബര്‍ നാലിന് മാന്നാനം, കെ.ഇ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
യുജിസിനെറ്റ്, ജെആര്‍എഫ് പരീക്ഷാ പരിശീലനം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയമെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യുറോയുടെ ആഭിമുഖ്യത്തില്‍ മാനവിക വിഷയങ്ങള്‍ക്കായുള്ള യുജിസിനെറ്റ്, ജെ.ആര്‍.എഫ് പരീക്ഷയുടെ ജനറല്‍ പേപ്പറിന്റെ തീവ്രപരിശീലന പരിപാടി ആരംഭിക്കുന്നു. കോഴ്‌സ് ഫീസ് 2500 രൂപ. പട്ടികജാതി, പട്ടികവര്‍ഗ, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്വര്‍ക്ക് ഫീസ് 50 ശതമാനം ഇളവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഫീസില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04812731025
കംപ്യൂട്ടേഷന്‍ സ്റ്റേറ്റ്‌മെന്റ് നല്‍കണം സര്‍വകലാശാലാ പെന്‍ഷന്‍ കാരുടെ 20242025 സാമ്പത്തിക വര്‍ഷത്തെ വരുമാന നികുതി കണക്കാക്കുന്നതിനുള്ള അന്തിമ കംപ്യൂട്ടേഷന്‍ സ്റ്റേറ്റ്‌മെന്റ് ഫോറം സര്‍വകലാശാല വെബ്‌സൈറ്റില്‍ (www.mgu.ac.in) സര്‍ക്കുലേഴ്‌സ്, പെന്‍ഷന്‍ പോര്‍ട്ടല്‍ എന്നീ ലിങ്കുകളില്‍ ലഭിക്കും. നികുതി കണക്കാക്കുന്നതിന് ഫിനാന്‍സ് ആക്ട് 2019 തെരഞ്ഞെടുക്കുന്നവര്‍ ഫോറം പൂരിപ്പിച്ച് നടപ്പു സാമ്പത്തിക വര്‍ഷത്തെ സേംവിംഗ്‌സിന്റെ അസല്‍ രേഖകള്‍ സഹിതം രജിസ്ട്രാര്‍, എംജി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പിഒ, കോട്ടയം686 560 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫിനാന്‍സ് ആക്്ട് 2020 തെരഞ്ഞെടുക്കുന്നവര്‍ അന്തിമ കംപ്യൂട്ടേഷന്‍ സ്റ്റേറ്റ്‌മെന്റ് തപാല്‍ മാര്‍ഗമോ അല്ലെങ്കില്‍ ഇമെയില്‍(
[email protected]) മുഖേനയോ അയയ്ക്കണം. അവസാന തീയതി നവംബര്‍ 23.