ടോട്ടല്‍ സ്റ്റേഷന്‍, ഡിജിപിഎസ്, ഓട്ടോ ലെവല്‍ സര്‍വേ ആന്‍ഡ് ഡ്രാഫ്റ്റിംഗ്
എംജി സര്‍വകലാശാലയിലെ ഡോ. ആര്‍. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജിഐഎസ് നടത്തുന്ന ടോട്ടല്‍ സ്റ്റേഷന്‍, ഡിജിപിഎസ്, ഓട്ടോലെവല്‍ സര്‍വേ ആന്‍ഡ് ഡ്രാഫ്റ്റിംഗ് കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
സിവില്‍ എന്‍ജിനീയറിംഗ്, ലാന്‍ഡ് സര്‍വേയിംഗ് മേഖലകള്‍ക്കാവശ്യമായ വിശദമായ മാപ്പുകള്‍, പ്ലാനുകള്‍, ഡ്രോയിംഗുകള്‍ തുടങ്ങിയവ ആധുനിക സര്‍വേയിംഗ് ഉപകരണങ്ങളുടെ സഹായത്തോടെ തയാറാക്കുന്നതിനുള്ള മൂന്നു മാസത്തെ തൊഴിലധിഷ്ഠിത പരിശീലനമാണ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 30. വെബ്‌സൈറ്റില്‍(https://ses.mgu.ac.in)ഫോണ്‍8848343200, 8590282951, 9446767451, 6282023170.
ഡിഎസ്എസ് കോഓര്‍ഡിനേറ്റര്‍മാരുടെ യോഗം
സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഡിഎസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരുടെ യോഗം സര്‍വകലാശാലാ അസംബ്ലി ഹാളില്‍ ഒമ്പതിന് രാവിലെ 10ന് നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പതിന് ആരംഭിക്കും.
പരീക്ഷാ ഫലം
ആറാം സെമസ്റ്റര്‍ ബിവോക് വിഷ്വല്‍ മീഡിയ ആന്‍ഡ് ഫിലിം മേക്കിംഗ് (പുതിയ സ്‌കീം 2021 അഡ്മിഷന്‍ റഗുലര്‍ മേയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എംഎസ് സി ബോട്ടണി(2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ജനുവരി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.