അനുദിനം വളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
പ്രശസ്തതാരങ്ങളുടെ അഭിമുഖങ്ങൾ, മെഗാ സ്റ്റേജ് ഇവന്റുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ, ടെലിഫിലിമുകൾ, സംഗീതവിരുന്നുകൾ, കോമഡി സ്കിറ്റുകൾ, ഓണം കുക്കറി ഷോ, ഓണപ്പാട്ടുകൾ, ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ തുടങ്ങി നിരവധി പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നു.
ഓഗസ്റ്റ് 20, ഉത്രാടദിനത്തിൽ രാവിലെ ഒമ്പതിന് തെന്നിന്ത്യൻ താരം ആര്യയും ടെഡി ബിയറും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം "ടെഡി', ഉച്ചക്ക് 12ന് ഓണവിഭവങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ഓണരുചിമേളം, 12.30 നു ചലച്ചിത്രം ദി പ്രീസ്റ്റ്, തുടർന്ന് നാലിന്ചലച്ചിത്രം നായാട്ടിന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ എന്നിവയുമാണ്.
വൈകുന്നേരം 6.30 മുതൽ രാത്രി 11 മണി വരെ സസ്നേഹം, സാന്ത്വനം, അമ്മ അറിയാതെ, കുടുംബവിളക്ക്, തൂവൽ സ്പർശം, മൗനരാഗം, കൂടെവിടെ, പാടാത്തപൈങ്കിളി, മാന്ത്രികം എന്നീ ജനപ്രിയപരമ്പരകളും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .
ഓഗസ്റ്റ് 21 തിരുവോണദിനത്തിൽ രാവിലെ 8.30 നു കോമഡി സ്കിറ്റ് "മാവേലി കേരളത്തിൽ'. ഒമ്പതിന് ചലച്ചിത്രം ദൃശ്യം- 2, 12.30ന് ബിഗ് ബോസ് മത്സരാർഥികൾക്കൊപ്പം മോഹൻലാൽ, കെഎസ് ചിത്ര, ഉണ്ണി മേനോൻ, സുരാജ് വെഞ്ഞാറമൂട്, അനു സിത്താര, ദുർഗ കൃഷ്ണൻ , സാനിയ അയ്യപ്പൻ, ടിനി ടോം, ധർമജൻ, സാജു നവോദയ, പ്രജോദ് കലാഭവൻ, തെസ്നി ഖാൻ, വീണ നായർ, ആര്യ, സ്വസ്തിക തുടങ്ങിയവർ പങ്കെടുത്ത മെഗാ സ്റ്റേജ് ഇവന്റ് ഓണവില്ല് : ബിഗ് ബോസ് മാമാങ്കം എന്നിവയും സംപ്രേഷണം ചെയ്യും.
വൈകുന്നേരം നാലിന് ചലച്ചിത്രം വൺ, രാത്രി ഏഴു മുതൽ 10.30 വരെ പ്രേക്ഷകപ്രിയ പരമ്പരകളും സംപ്രേക്ഷണം ചെയ്യുന്നു.
ഓഗസ്റ്റ് 22 അവിട്ടംദിനത്തിൽ രാവിലെ ഒമ്പതിന് സുരേഷ് ഗോപി, ദിലീപ് , ജയസൂര്യ തുടങ്ങി 80ൽ പരം കലാകാരൻമാർ ഒന്നിച്ച മെഗാ സ്റ്റേജ് ഇവന്റ് കോമഡി മാമാങ്കം, ഉച്ചക്ക് ഒന്നിന് ചലച്ചിത്രം ജോജി, വൈകുന്നേരം നാലിന് ഓണവില്ല് : ബിഗ് ബോസ് മാമാങ്കം, അഞ്ചിന് ചലച്ചിത്രം പരമപദം വിളയാട്ട് , രാത്രി എട്ടിന് പരമ്പര മൗനരാഗം, ഒമ്പതിന് പരമ്പര കൂടെവിടെ എന്നിവയും സംപ്രേക്ഷണം ചെയ്യുന്നു.
ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നീ ചാനലുകളിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ സ്പെഷ്യൽ ഷോകളും ഈ ഓണക്കാലത്ത് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.