ഒരിടവേളയ്ക്കു ശേഷം ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരകൾ തിരിച്ചുവരുന്നു. പത്തോളം പരമ്പരകളാണ് ജൂലൈ അഞ്ച് തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ വീണ്ടും സംപ്രേക്ഷണത്തിന് എത്തുന്നത്.
മികച്ച വ്യൂവർഷിപ്പ് ഉണ്ടായിരുന്ന പരമ്പരകൾ കോവിഡ് ലോക്ഡൗൺ നിബന്ധനകൾ മൂലം ചിത്രീകരണം മുടങ്ങിയതോടെ നിർത്തിവച്ചിരുന്നു. ഇവ വീണ്ടും പുനരാരംഭിക്കുമ്പോൾ സമയ ക്രമത്തിലും മാറ്റങ്ങളുണ്ട്.
വൈകുന്നേരം 5.30ന് ശ്രീകൃഷ്ണന്റെയും രാധയുടെയും പുണ്യപുരാണ കഥ പ്രമേയമായ "കണ്ണന്റെ രാധ'യിലൂടെയാണ് പരമ്പരകളുടെ തുടക്കം. ആറിന് കുട്ടികളുടെ പ്രിയപ്പെട്ട സീരിയൽ 'ബാലഹനുമാ'നാണ്.
തുടർന്ന് 6.30ന് "സസ്നേഹം', തുടർന്ന് സൂപ്പർ ഹിറ്റ് കുടുംബ സീരിയൽ "സാന്ത്വനം', അമ്മയറിയാതെ' എന്നിവയും പ്രേക്ഷകരിലെത്തും.
സുമിത്ര എന്ന സ്ത്രീ കഥാപാത്രത്തിന്റെ നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും കഥപറയുന്ന, വ്യൂവർഷിപ്പിൽ ഒന്നാം സ്ഥാനത്തുള്ള "കുടുംബവിളക്ക്' ഇനി രാത്രി എട്ടിനാണ് പ്രേക്ഷകരിൽ എത്തുന്നത്.
പിന്നാലെ "പാടാത്ത പൈങ്കിളി', "മൗനരാഗം', "കൂടെവിടെ', "സീതാകല്യാണം' എന്നിവയുമെത്തുമ്പോൾ രാത്രി 10.30 വരെ നീണ്ട പ്രൈംടൈമിൽ ഇടമുറിയാതെ നിറയുകയാണ് പര മ്പരകൾ. ഇത് ടിആർപി റേറ്റിംഗിൽ വൻ ഇടിവ് നേരിട്ടു കൊണ്ടിരിക്കുന്ന ചാനലിന് നേട്ടമുണ്ടാക്കുമെന്നതിൽ സംശയമില്ല.
പ്രേം ടി. നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.