ലോക മാധ്യമ വിനോദരംഗത്ത് ഇന്ത്യയിലെ മുൻനിരക്കാരായ വാൾട്ട് ഡിസ്നി, സ്റ്റാർ ഇന്ത്യ കമ്പനിയുടെ ഇന്ത്യൻ പ്രസിഡന്റായി കെ. മാധവനെ തെരഞ്ഞെടുത്തു. കമ്പനി ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ ടു കൺസ്യൂമർ ചെയർമാൻ റബേക്ക കാബ് ബെൻ ആണ് നിയമനം പ്രഖ്യാപിച്ചത്. 2019 മുതൽ ഈ സ്ഥാപനങ്ങളുടെ ഇന്ത്യൻ 'കൺട്രി ഹെഡ്' ആയ് പ്രവർത്തിച്ചു വരികയായിരുന്നു.
വിശാലമായ ഡിസ്നി, സ്റ്റാർ, ഹോട്ട് സ്റ്റാർ ബിസിനസുകളും വിനോദം, കായികം, പ്രാദേശിക ചാനലുകളുടെ പ്രവർത്തനങ്ങളും ഇനി മാധവന്റെ നേതൃത്വത്തിൽ ആയിരിക്കും. ചാനൽ വിതരണം, പരസ്യ വില്പനയുടെ മേൽനോട്ടം, എട്ടു ഭാഷകളിലുള്ള ഫിക്ഷൻ നോൺ ഫിക്ഷൻ, സ്പോർട്സ്, സിനിമകൾ എന്നിവയിൽ ഉടനീളം 18,000 മണിക്കൂർ ദൈർഘ്യമുള്ള ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ചുമതലയും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ ടെലിവിഷൻ ബിസിനസ്സിൽ നേടിയ മികവും അത് ആഗോള പ്രാദേശിക തലത്തിൽ വഹിച്ച നേട്ടവുമാണ് മാധവന് ഈ പദവി യിൽ എത്താൻ തുണയായി മാറിയത്. പ്രത്യേകിച് ചാനലുകളിലെ പുതിയ മാറ്റങ്ങളും കോവിഡ് പോലുള്ള വെല്ലുവിളികളിലും ബിസിനസ് ഉയരങ്ങളിലെത്തിച്ചതിന്റെ ക്രെഡിറ്റ് തന്നെയാണ് മുഖ്യം.
അവിശ്വസനീയമാം വിധം മികച്ച ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്നും, ഒപ്പം ചാനലുകളെ പരിപാടികളിലൂടെ കാഴ്ചക്കാർക്ക് കൂടുതൽ പ്രിയങ്കരമാക്കുന്നതാണെന്നും കെ. മാധവൻ പറഞ്ഞു.
നിലവിൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റ് ഫൗണ്ടേഷൻ പ്രസിഡന്റ്, കോൺഫെഡറഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് നാഷണൽ കമ്മിറ്റി ചെയർമാനും കൂടിയാണ് കെ. മാധവൻ.
പ്രേംടി.നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.