ടെലിവിഷൻ ഉപയോക്താക്കളിൽ എച്ച് ഡി അനുഭവത്തെ കുറിച്ച് അവബോധമുണ്ടാക്കാൻ 'സ്റ്റാർ ഇന്ത്യ'യുടെ പുതിയ പ്രചാരണ പരിപാടികൾ ഉടൻ ആരംഭിക്കും.'സിർഫ് ദിക്കനെ കേലിയെ നഹി ദേക്കാനേ മേം ബി റിയൽ എച്ച് ഡി എക്സ്പീരിയൻസ് 'എന്നാണ് അടിസ്ഥാന സ്ലോഗൻ. 'സ്റ്റാർ ഇന്ത്യ'യുടെ നെറ്റ്വർക്കുകളിൽ ഏഴു ഇന്ത്യൻ ഭാഷകളിൽ നർമ്മരൂപത്തിൽ സംപ്രേഷണം ചെയ്യും.
വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെ പൂർണ ഉടമസ്ഥയിലുള്ള ഇന്ത്യൻ മാധ്യമ കമ്പനിയാണ് 'സ്റ്റാർ ഇന്ത്യ'. സ്റ്റാർ പ്ലസ്, സ്റ്റാർ ഭാരത്, സ്റ്റാർ ഗോൾഡ്, ഏഷ്യാനെറ്റ്, സ്റ്റാർ വേൾഡ്, സ്റ്റാർ സുവർണ, ഡിസ്നി ഇന്റർനാഷണൽ, സ്റ്റാർ സ്പോർട്സ്, നാഷണൽ ജോഗ്രാഫിക് എച്ച്ഡി, 'ഫോക്സ് ലൈഫ്' അടക്കം വിവിധ ഭാഷകളിലായി അറുപതോളം ചാനലുകളുടെ നിയന്ത്രണമുണ്ട്. ഇന്ത്യയിലും ഒപ്പം നൂറിലധികം രാജ്യങ്ങളിലുമായി പ്രതിമാസ നെറ്റ്വർക്കിൽ 790 ദശലക്ഷം കാഴ്ചക്കാരുണ്ട് 'സ്റ്റാർ ഇന്ത്യ'ക്ക്.
എച്ച്ഡി ടിവിയും എച്ച്ഡി സെറ്റ് ടോപ് ബോക്സുമെങ്കിൽ എച്ച്ഡി അനുഭവം പ്രദാനം ചെയ്യുമെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും കരുതുന്നത്. എന്നാൽ ഇതോടൊപ്പം എച്ച്ഡി ചാനലുകളുടെ വരിക്കാരായെങ്കിൽ മാത്രമേ എച്ച്ഡി അനുഭവം സമ്പൂർണമാകൂ എന്ന അറിവ് പകരുവാനാണ് പ്രചാരണം കൊണ്ട് ലക്ഷ്യമിടുന്നത്. ഇത്തരം സംവിധാനം 25ശതമാനത്തിൽ താഴെ പ്രേക്ഷകർക്ക് മാത്രമേ അറിയൂ എന്നാണ് 'സ്റ്റാർ ഇന്ത്യ' നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
സ്റ്റാർ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാഴ്ചക്കാർക്ക് സമാനതകളില്ലാത്ത വിനോദ അനുഭവവും ഒപ്പം മൂല്യവും നൽകുക എന്നതിലാണ്. സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ ഇന്റർനാഷണൽ ടിവി ആൻഡ്ഡിസ്ട്രിബ്യൂഷൻ പ്രസിഡന്റ് ഗുർജീവ് സിംഗ് കപൂർ ആണ് പുതിയ സാമ്പത്തിക വർഷത്തിലെ പ്രചാരണ തന്ത്രങ്ങൾ വെളിപ്പെടുത്തിയത്.
പ്രേം ടി. നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.