സൂര്യ ടിവി ടോക്ക് ഷോ 'അഞ്ചിനോട് ഇഞ്ചോടിഞ്ച്' ലൂടെ നടൻ സുരേഷ്ഗോപി എംപി വീണ്ടും മിനി സ്ക്രീനിൽ അവതാരകനായ് എത്തുന്നു. പ്രസിദ്ധമായ അമേരിക്കൻ ഷോ 'ആർ യു സ്മാർട്ടർ ദേൻ ഫിഫ്ത് ഗ്രേഡ്'ന്റെ മലയാളം പതിപ്പാണ് ഈ ഷോ. ഇതിന്റെ ഹിന്ദി പതിപ്പ് 'ക്യാ ആപ് പാഞ്ചവി പാസ് സേ തേസ് ഹെയിൻ' വൻവിജയമായിരുന്നു.
നടൻ സുരേഷ്ഗോപി തന്നെ പുറത്തു വിട്ട പ്രോഗ്രാം പ്രൊമോയിൽ അഞ്ചാം ക്ലാസ് ഇപ്പോൾ, 'പഞ്ച് 'ആണെന്നാണ് പറയുന്നത്. ഇവരുടെയൊക്കെ കൂടെ ഒന്നു അറുമാദിക്കുമ്പോൾ ലൈഫ് ലൈറ്റ് ആകുമെന്നും ഒപ്പം ജീവിതത്തിന്റെ പിരിമുറുക്കങ്ങൾക്ക് അയവും വരുമെന്ന് താരം ഓർമപ്പെടുത്തുന്നു.
ഈ ഷോയിലെത്തുന്നവർ പറയാൻ വേണ്ടി പഠിക്കണ്ട.. പഠിച്ചത് പറഞ്ഞാൽ മതി. ഒന്നു ഓർത്തെടുക്കണമെന്നുമാത്രം. ചോദ്യങ്ങൾക്കു വേണ്ടത് ശരിയുത്തരവും. പിന്നെ നേട്ടമായി ഒരുകോടി നേടി വേദി വിടാം.
അറിവ് നേടാനും അറിവുകൊണ്ട് നേടാനും വീണ്ടും സുരേഷ്ഗോപി ടെലിവിഷൻ ഷോയിലെത്തുമ്പോൾ ഇവിടെ കുട്ടികളുടെ സാന്നിധ്യം കൂടിയുണ്ട് എന്നതാണ് സവിശേഷത. അവതരണ മികവിൽ വൻ പോപ്പുലരിറ്റി നേടിയ ഏഷ്യാനെറ്റിന്റെ 'നിങ്ങൾക്കുമാകാം കോടിശ്വരന്റെ' നാലു സീസണും പിന്നെ അതേ ഷോ മഴവിൽ മനോരമയിലും തിളങ്ങിയ ശേഷമാണ് ഇനി താരം സൂര്യ ടിവി യിൽ എത്തുന്നത്.
അറിവിന്റെയും വിജ്ഞാനത്തിന്റെയും ഒപ്പം വിനോദ ത്തിന്റെയും വഴികളിലൂടെ കടന്നു പോകുന്ന 'അഞ്ചിനോട് ഇഞ്ചോടിഞ്ച് 'ഏപ്രിൽ അവസാന വാരമാണ് സംപ്രേഷണം പ്രതീക്ഷിക്കുന്നത്. സിദ്ധാർഥ് ബസുവിന്റെ നിയന്ത്രണത്തിലുള്ള ബിഗ് സിനെർജിക്കാണ് ഇന്ത്യയിൽ ഈ ഷോയുടെ നിർമ്മാണ അവകാശം.
പ്രേംടി.നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.